Uncategorized

“ഞാൻ ഭയപ്പെടുകയില്ല”

വചനം

സങ്കീർത്തനങ്ങള്‍ 3 : 6

എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

നിരീക്ഷണം

ഈ സങ്കീർത്തനം മുഴുവൻ വായിച്ചാൽ മനസ്സിലാകുന്നത് യഹോവയായ ദൈവം ദാവീദിന് തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളുടെ മദ്ധ്യത്തിൽ ഒരു പരിചയായി പ്രവർത്തിച്ചു എന്ന് കാണുന്നു. ദാവീദ് യഹോവയായ ദൈവത്തെ വിളിക്കുമ്പോഴെല്ലാം ഉത്തരം നൽകിയിരുന്നു എന്നും മനസ്സിലാകും. അതുകൊണ്ട് ദാവിദ് ഇപ്രകാരം പറയുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയാലും ഞാൻ ഭയപ്പെടുകയില്ല കാരണം യഹോവയായ ദൈവം എന്നോട് കൂടെ ഉണ്ട്.

പ്രായോഗികം

നാം ഓരോരുത്തരും ഭയത്തെ അഭിമുഖീകരിക്കേണ്ടി വരുന്നത്, ചിലർക്ക് അവർ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ഭയം ഒരു നിരന്തരമായ വെല്ലുവിളിയാണ്. മറ്റുള്ളവർ എല്ലാത്തരം ആക്രമണങ്ങള്‍ക്കും ഇരയാകുവാൻ സാദ്ധ്യതയുള്ള നേതൃത്വ സ്ഥാനങ്ങളിലായിരിക്കും ആയിരിക്കുന്നത്. വാസ്ഥവത്തിൽ ചിലപ്പോള്‍ മറ്റുളളവരുടെ ഭീഷണി മുഖാത്തരം ജീവിക്കുവാനാകാതെ കണ്ണുനീരിൽ എപ്പോഴും ആയിപ്പോകുന്ന അവസ്ഥവന്നേക്കാം.  അങ്ങനെയുള്ള സമയങ്ങളിൽ യേശുവിന്റെ അനുയായി ആയ ദാവീദിന്റെ പ്രാർത്ഥന കേട്ട അവസരങ്ങളെ നാം ഓർക്കേണ്ടതാണ്. നമ്മുടെ സ്വന്തം ജീവിതത്തിൽ നാം കടന്നുപോയ കഷ്ടതയുടെ നടുവിൽ ദൈവം നമുക്ക് ഉത്തരം നൽകുകയും അവിടെ നിന്ന് വിടുവിക്കുകയും ചെയ്ത എണ്ണമറ്റ അവസരങ്ങളും നാം ഭയത്തോടെ കഴിഞ്ഞ നാളുകളിൽ ദൈവം ഇറങ്ങിവന്ന് പ്രവർത്തിച്ചതും ഓർക്കുവാൻ കഴിയും. ഭയത്തിന്റെ ഭീഷണിയിൽ ദാവീദ് വളരെ ക്ഷീണിതനായിരുന്ന സമയത്തും ദാവീദ് പറഞ്ഞു നിങ്ങള്‍ക്ക് ആയിരക്കണക്കിന് ആക്രമികളെ എന്റെ ചുറ്റും നിർത്താം, എന്നാലും ഞാൻ ഭയപ്പെടുകയില്ല കാരണം യഹോവയായ ദൈവം എനിക്ക് പരിചയായി പ്രവർത്തിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ഭയപ്പെട്ട നാളുകളിൽ എനിക്ക് പുറത്തുവരുവാൻ അങ്ങയുടെ കൃപയാൽ കഴിഞ്ഞു. തുടർന്നും അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ