“ഞാൻ യേശുവിനോടൊപ്പം”
വചനം
റോമർ 5 : 19
ഏക മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
നിരീക്ഷണം
ദൈവ വചനത്തിൽ അറിയപ്പെടുന്ന രണ്ട് ആദാമുകൾ തമ്മിലുള്ള വ്യത്യാസം അപ്പോസ്ഥലനായ പൗലോസ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. ദൈവം ആദ്യമായി ഈ ഭൂമിയൽ സൃഷ്ടിച്ച മനുഷ്യന്റെ പേര് ആദാം എന്നായിരുന്നു. ഒന്നാം ആദാമിലൂടെയാണ് പാപം ഈ ലോകത്തിൽ പ്രവേശിച്ചതും അതിനുശേഷം വന്ന എല്ലാ മനുഷ്യരെയും പാപികളാക്കി തീർത്തതും. രണ്ടാമത്തെ ആദം യേശുക്രിസ്തു ആയിരുന്നു. യേശുവിലൂടെ ജനിക്കുന്ന ഓരോ മനുഷ്യനും പാപത്തിൽ നിന്ന് മോചനം നേടാനുള്ള അധികാരം തന്റെ മരണത്തിലൂടെ ലഭിച്ചു.
പ്രായേഗീകം
യേശുവിന്റെ ക്രൂശ് മരണയാഗത്തിലൂടെയാണ് പാപത്തിൽ നിന്നുള്ള മോചനം ലഭക്കുന്നതെന്ന് യേശുവിനെ അനുഗമിക്കുന്നവർക്ക് അറിയാം. എന്നിട്ടും വിശ്വാസത്തിൽ യേശുവിനെ സ്വീകരിക്കുന്നതിനു പകരം പലരും പാപത്തെയും അതിന്റെ എല്ലാ അനന്തര ഫലങ്ങളെയും മുറുകെ പിടിക്കുന്നു. ജീവിതത്തെ നിയന്ത്രിക്കുന്ന പലതര മയക്കുമകുന്നുകളുടെ ആസക്തിയിൽ ബന്ധിതനായ വ്യക്തിയെക്കുറിച്ച് ചിന്തിക്കുക. ആ വ്യക്തിയെ സ്വതന്ത്രനാക്കുവാൻ യേശുവിന് ശക്തിയുണ്ട്. യേശുവിന് ആ വ്യക്തിയേയും അവരുടെ ദുരുപയോഗത്തിൽ നിന്ന് സ്വതന്ത്രനാക്കുവാൻ കഴിയും. എന്നിരുന്നാലും പലരും ഒന്നും സംഭവിക്കാത്തതുപോലെ അതിൽ തനന്നെ തുടരുവാൻ ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങൾ ഒരിക്കലും ഈ ലോകത്തിലെ ആശക്തകളുമായി ജീവിക്കേണ്ടതില്ല. അതിൽ നിന്ന് നിങ്ങളെ രക്ഷിക്കുവാൻ യേശുവനോട് അപേക്ഷിക്കുക. അല്ലെങ്കിൽ നിങ്ങളെ ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് അകന്നുപോകുക. ഇക്കാര്യത്തിൽ എനിക്ക് ഒരു തിരഞ്ഞെടുപ്പ് ഉണ്ടെന്ന് അറിയുന്നതാണ് വിമോചനം. ആകയാൽ നമുക്ക് യേശുവിനോടൊപ്പം പോകുകയും ഈ ലോകത്തിലെ മാലിന്യങ്ങളിൽ അകപ്പെടാതെ ജീവിതത്തെ സൂക്ഷിക്കുകയും ചെയ്യാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ സാന്നിധ്യത്താൽ നല്ലതു തിരഞ്ഞെടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ