Uncategorized

“തെറ്റുകൾ വന്നാൽ തിരുത്തുക”

വചനം

ഗലാത്യർ  2 : 11

എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു.

നിരീക്ഷണം

യേശുവിന്റെ സുവിശേഷം ആദ്യമായി വിജാതിയരിലേയ്ക്ക് എത്തിച്ച ആദ്യത്തെ ശിഷ്യനാണ് കേഫാവ് (പത്രോസ് അപ്പോസ്തലൻ) . താൻ വിജാതിയരുമായി ഭക്ഷണം കഴിക്കുകയും അവരോട് സുവിശേഷം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാൽ യഹൂദാ ക്രിസ്ത്യനികളിൽ പ്രധാനി അന്തോയക്യയിൽ ചെന്നപ്പോൾ പത്രോസ് വീജായിതരുമായി ഭക്ഷം കഴിക്കുന്നില്ല എന്ന മട്ടിൽ പെരുമാറി അത് മറ്റ് യഹൂദാ നേതാക്കളെയും അത്തരത്തിലുള്ള കാപട്യത്തിലേക്ക് നയിച്ചു അതുകൊണ്ട് പൌലോസ് അന്ത്യോക്യയിൽ വച്ച് പത്രോസ് അപ്പോസ്തലനെ കണ്ടപ്പോൾ അവിന്റെ കുറവിനെ ശക്തമായി എതിർക്കുകയും അതിനെ തിരുത്തുകയും ചെയ്തു.

പ്രായോഗികം

പുതിയ നിയമത്തിലെ രണ്ട് പ്രമുഖ വ്യക്തികളാണ് പത്രോസും, പൌലോസും. അവർ തമ്മിൽ കുറവുകളെ കണ്ടെത്തി തിരുത്തുന്ന ഭാഗമാണിത്. പത്രോസ് ആണ് ആദ്യത്തെ യേശു നിയമിച്ച ബിഷപ്പ് എന്ന് കത്തോലിക്കർ വിശ്വസിക്കുന്നു, അതുപോലെ തന്നെ പൌലോസ് പുതിയനിയമത്തിന്റെ പ്രധാന മനുഷ്യ വാസ്തു ശില്പിയാണ്. എന്നാൽ ഇവിടെ പത്രോസിന് തെറ്റുപറ്റി, അപ്പോൾ പൌലോസ് അവനെ നേരിട്ട് ആ തെറ്റിനെ തിരുത്തി. പിന്നത്തേതിൽ പത്രോസ് തന്റെ തെറ്റ് തിരുത്തയതായി അപ്പോ.പ്രവൃത്തി 15-ാം അധ്യായത്തിലെ യെരുശലേമിലെ ആദ്യത്തെ ക്രിസ്ത്യ കൗൺസിലിൽ വ്യക്തമാകുന്നു. ആകയാൽ ചിലപ്പോൾ തെറ്റുകൾ നമുക്ക് ഉണ്ടാകാം അവിടെ നാം സ്വർഗ്ഗത്തിലെ വലിയ ആളെന്നോ ചെറിയ ആളെന്നോ ഒന്നും വേർതിരിവില്ല. തെറ്റുവന്നാൽ, കുറ്റം സമ്മതിക്കുകയും തിരുത്തുകയും ചെയ്യുക എന്നിട്ട് മുന്നോട്ട് പോകുക അതാണ് ഒരു നല്ല ക്രസ്ത്യാനിക്കു വേണ്ടത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത്തിൽ തെറ്റുകൾ വരുമ്പോൾ അതിനെ തിരുത്തി ദൈവത്തോട് അടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ