Uncategorized

“ദുഃഖകരമായ അവസ്ഥ”

വചനം

സഭാപ്രസംഗി 1 : 2

ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

നിരീക്ഷണം

ശലോമോൻ രാജാവ് വളരെക്കാലം ജീവിച്ചതിനുശേഷം താൻ ഇങ്ങനെയൊരു നിഗമത്തിലെത്തി. എല്ലാം മായയാണെന്നും അർത്ഥ ശൂന്യമാണെന്നും തോന്നിയ കുറച്ചു ചില കാര്യങ്ങളിൽ മാത്രമല്ല  അദ്ദേഹത്തിന് ഇത്ര അസ്വസ്ഥതയുണ്ടാക്കിയത്, മറിച്ച് ശലമോമോന്റെ അഭിപ്രായത്തിൽ എല്ലാം അർത്ഥശൂന്യമാണ് എന്നതാണ് വസ്തുത.

പ്രായേഗീകം

ഇന്നത്തെ കാലഘട്ടത്തിൽ ലഭ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള ഗവേഷണം പൂർണ്ണമായും ചെയ്തു തീർക്കുവാൻ കഴിവുള്ള ചുരുക്കം ചില മനഷ്യർ മാത്രമേ ചരിത്രത്തിൽ ഉണ്ടാകൂ, അവരിൽ ഒരാൾ ശലോമോൻ രാജാവായിരിക്കും. അതെ, ഇത് ദൈവ വചനമാണ്, ഈ വചനത്തിലുള്ളതെല്ലാം ദൈവത്താൽ നിർദ്ദേശിക്കപ്പെട്ടതും രചിക്കപ്പെട്ടതുമാണ്. നമ്മൾ നേരിടുന്ന ഒരു പ്രതിസന്ധി, ജ്ഞാനിയായ ഈ മഹാനായ മനുഷ്യൻ അത്തരമൊരു ദുഃഖകരമായ മാനസീകാവസ്ഥയിൽ എത്തിയിരിക്കുന്നു എന്നതാണ്. നമ്മുടെ അവിശ്വാസം, ശലോമോൻ ചിലപ്പോഴൊക്കെ തന്റെ ജീവിത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയിൽ നിന്ന് വളരെ അകന്നുപോകുകയും, അവന്റെ പാപത്താൽ അവൻ ശരിക്കും പീഡിപ്പിക്കപ്പെടുകയും ചെയ്തു. അവസാനം അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു. കാരണം ഈ പുസ്തകത്തിന്റെ അവസാനം അദ്ദേഹം പറയുന്നു… എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു, (സഭാപ്രസംഗി 12:13). പാപം ചെയ്തു ദൈവത്തിൽ നിന്ന് കന്നുപോയെങ്കിലും വീണ്ടും ദൈവത്തോട് അടുക്കുന്നതിന് ഒരിക്കലും വൈകിയിച്ചില്ല എന്നത് ശരിയാണ്. എന്നാൽ എല്ലാം അർത്ഥശൂന്യമാണ്, എന്ന അവസ്ഥയിലേയ്ക്ക് ഒരിക്കലും വരരുത്. അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല. (സഭാപ്രസംഗി 3:11) ദൈവം എപ്പോഴും നമ്മെ സഹായിക്കുവാൻ കൂടെയുളഅളതുകൊണ്ട് നമുക്കെല്ലാവർക്കും ഈ ജീവിത്തിൽ മുന്നോട്ട് പോകുവാൻ ഉത്തേജനം നൽകുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്നും എന്നോട് കൂടെയുള്ളതുകൊണ്ട് ഞാൻ അങ്ങയിൽ ആശ്രയിച്ച് മുന്നോട്ട് പോകുന്നു. അതിന് തുടർന്നും എന്നെ സഹായിക്കുമാറാകേണമേ. ആമേൻ