Uncategorized

“ദൈവം വലിയവനാണ്”

വചനം

ലേവ്യാപുസ്തകം  10 : 2

ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.

നിരീക്ഷണം

ഈ വചനത്തിൽ പറഞ്ഞിരിക്കുന്ന സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് യിസ്രായേലിലെ മഹാപുരോഹിതനായ അഹരോന്റെ പുത്രന്മാരായ നാദാബും, അബീഹൂവും കർത്താവിന്റെ മുമ്പാകെ അവരോട് കല്പിക്കാത്ത അന്യാഗ്നി കത്തിച്ചു. ഉടനെ ദൈവം തന്റെ ദിവ്യസാന്നിധ്യത്തിൽ നിന്നുള്ള തീ ആയച്ച് അവരെ ദഹിപ്പിച്ചുകളഞ്ഞു. സർവ്വശക്തനായ ദൈവത്തിന്റെ പ്രതികരണം അപ്രകാരം ആയിരുന്നു. പുരോഹിതന്റെ മക്കൾ വിശുദ്ധ ദൈവത്തിന്റെ കല്പന ലംഘിച്ചതുകൊണ്ട് ഇനി ആരും സർവ്വശക്തനായ ദൈവത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്യാതിരിക്കേണ്ടതിന് എല്ലാവർക്കം ഭയം വരിത്തേണ്ടതിനും ദൈവം ഇത് പ്രവർത്തിച്ചു.

പ്രായോഗീകം

കളിയിൽ വിജയം കിട്ടിയ കായികതാരത്തോട് അടുത്ത് എന്തുപരിപാടി എന്നു ചോദിച്ചതിന് മറുപടിയായി വീട്ടിൽ ചെന്ന് ഒത്തിരി ബിയർകുടിച്ചതിനുശേഷം മുകളിലുള്ള ആളോട് നന്ദി പറയും എന്ന് പറഞ്ഞു. അതുപോലെ കുറച്ച് നാൾ മുമ്പ് നാദാബിനെയും, അബീഹൂവിനെയും അവരുടെ പിതാവായ അഹരോനോടു ചേർന്ന് ശിശ്രൂഷയ്ക്കായി യിസ്രായേലിന്റെ പുരോഗിതന്മാരായി നിയമിക്കപ്പെട്ടു. അപ്പോൾ അഹരോനും മോശയും വളരെ സന്തോഷവും നന്ദിയും ഉണ്ടായിക്കാണും. എന്നാൽ ഈ രണ്ട് യുവാക്കൾ അവരടെ ദൈവവിളിയെ ഭാഗ്യമായി മാത്രം കണ്ട് ദോഷം ചെയ്യുവാൻ തീരുമാനിച്ചു. ആ നിമിഷം തന്നെ പിതാവിന്റെയും അമ്മാവന്റെയും കാൽക്കൽ വച്ച് അവർ മരിച്ചുവീണു. അപ്പോൾ ദൈവം മുകളിലുള്ളനിലയിലെ ആളിനെക്കാൾ വലിയവനാണെന്ന് എല്ലാ യിസ്രായേല്യരും മനസ്സിലാക്കുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്തു. ഈ സംഭവം നമ്മെ നിരുത്സാഹപ്പെടുത്തുകയല്ല ഉത്സാഹപ്പെടുത്തുന്നതാവണം. നമ്മുടെ ദൈവം ഉന്നതനാണെന്നും, അവൻ തന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കുകയില്ലാ എന്നും മനസ്സിലാക്കണം അതിനാൽ നാം ഭാഗ്യവാന്മാരാണ്. ഈ സംഭവം നമ്മുടെ കർത്താവിനെ ഭയത്തോടെ ആരാധിക്കുവാനും സേവിക്കുവാനും സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ

അങ്ങയെ ഭയത്തോടും വിറയലോടും കൂടെ സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ