Uncategorized

“ദൈവത്തിന്റെ ആർദ്ര മനോഭാവം”

വചനം

യെശയ്യാ  65 : 1

എന്നെ ആഗ്രഹിക്കാത്തവർ‍ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർ‍ക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ‍, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.

നിരീക്ഷണം

സർവ്വശക്തനും മഹാനുമായ ദൈവം യെശയ്യാ പ്രവാചകനിലൂടെ ദൈവത്തിന് യിസ്രായേൽ ജനത്തോടുള്ള ആർദ്രഭാവം വ്യക്തമാക്കുന്നത് നമുക്ക് ഇവിടെ കാണുവാൻ കഴിയും. ആർദ്രത എന്ന വാക്കിന്റെ അർത്ഥം ഒരു വ്യക്തിയുടെ കഷ്ടതയുടെയും വേദനയുടെയും  നടുവിൽ അവനോട് അടുത്ത് ചെല്ലുക എന്നതാണ്. ദൈവം പറയുകയാണ് നിങ്ങൾ എന്നെ വിളിച്ചില്ല പക്ഷേ ഞാൻ നിങ്ങളുടെ അടുക്കൽ വന്നു, നിങ്ങൾ എന്നെ അന്വേഷിച്ചില്ല എന്നാൽ ഞാൻ നിങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഒരു ജനത എന്ന നിലയിൽ നിങ്ങൾ എന്നെ സഹായത്തിനായി അപേക്ഷിക്കുവാൻ വിസമ്മതിച്ചു എന്നാൽ ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു നിങ്ങളെ സഹായിക്കുവാൻ ഞാൻ ഇവിടെയുണ്ട്.

പ്രായോഗികം

എല്ലാ മാതാപിതാക്കളും അവരുടെ മക്കളോടുള്ള ബന്ധത്തിൽ ആർദ്രഭാവം കാണിക്കാറുണ്ട്. കുഞ്ഞുങ്ങളെ വർത്തുമ്പോൾ നമുക്ക് സന്തോഷം നൽകുന്നതോടോപ്പം ചില സമയങ്ങളിൽ വേദനകളും സമ്മാനിക്കാറുണ്ട്. മാതാപിതാക്കൾക്ക് വളരെ ദുഃഖ വേളകൾ ഉണ്ടാകുന്നത് മക്കൾ മാതാപിതാക്കളെ അവഗണിക്കുക മാത്രമല്ല അവർ അവിടെയുണ്ടെന്ന് അംഗീകരിക്കുവാൻ പോലും വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ ആണ്. എറ്റവും വ്യക്തവും കൃത്യവുമായ അതേ രീതിയിലാണ് ദൈവവും ഓരോ ദിവസവും തന്റെ സ്രിഷ്ടിയിൽ നിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ സൃഷ്ടിതാവായ ദൈവം തന്റെ സൃഷ്ടിയായ മക്കളുടെ മുമ്പിൽ ഒരു യാചകനെപ്പോലെ യാചിച്ചുകൊണ്ട് നിൽക്കുന്നു. തന്നെ പൂർണ്ണഹൃദയത്തോടെ നിരസിച്ചവരുടെ ഹൃദയവാതിലിൽ നിന്ന് മുട്ടി ഉറക്കെ നിലവിളിക്കുന്നു, ഞാൻ ഇവിടെ ഉണ്ട് ദയവായി വാതിൽ തുറക്കൂ. സഹായം നൽകാത്ത ഈ ദുഷ്ടലോകത്ത് സഹായകനായ ദൈവത്തെ നാം പുറത്തു നിർത്തിയിരിക്കുകയാണ്. ദാവായി ദൈവത്തിന്റെ ആർദ്രമായ വിളിയുടെ മുമ്പിൽ ഒന്ന് സമർപ്പിച്ച് ഹൃദയമാകുന്ന വാതിൽ തുറന്ന് യേശുക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ചാൽ അവൻ എന്നും നിങ്ങൾക്ക് ആർദ്രയുള്ള അപ്പനായി കൂടെ ഇരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആർദ്രത മനസ്സിലാക്കി ഞാൻ എന്റെ ഹൃദയവാതിൽ അങ്ങേയ്ക്കായി തുറക്കുന്നു, അങ്ങ് എന്നും എന്നിൽ വസിക്കുമാറാകേണമേ. ആമേൻ