Uncategorized

“ദൈവത്തിന്റെ വലിയ കാഴ്ചപ്പാട്”

വചനം

2 ദിനവൃത്താന്തം 16 : 9

യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.

നിരീക്ഷണം

മുൻ അധ്യായവും ഈ അധ്യായവും യഹൂദാ രാജാവായ ആസയുടെ നേതൃത്വത്തിൽ നടന്ന അത്ഭുതകരമായ പരിഷ്കാരങ്ങളെക്കുറിച്ച് നമ്മോട് പറയുന്നു. എന്നാൽ, തന്റെ ഭരണത്തിന്റെ അവസാനത്തിൽ, യിസ്രായേലിന്റെ 10 വടക്കൻ ഗോത്രങ്ങളോട് യുദ്ധം ചെയ്യുവാൻ അവർ മറ്റൊരു ജാതീയ രാജാവിനെ ആശ്രയിച്ചു. ഇത് യഹോവയായ ദൈവത്തിന് അനിഷ്ടമായി, തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവരുടെ മേൽ തന്റെ കണ്ണുകൾ എപ്പോഴും ഉറ്റുനോക്കുന്നുണ്ടെന്ന് ദൈവം അവനെ അറിയിച്ചു.

പ്രായേഗീകം

ജീവിതത്തിൽ എപ്പോഴെങ്കിലും ചിന്തിക്കാവുന്നതിലും അപ്പുറും എല്ലാ അത്ഭുതങ്ങളും ദെവം ചെയ്തു എന്ന ഒരു സന്ദർഭം ഉണ്ടായിട്ടുണ്ടോ? എന്നാൽ എപ്പോഴെങ്കിലും അതിലും കൂടുതൽ സഹായം ആവശ്യമാണെന്ന് തോന്നിയ സന്ദർഭവും ചിന്തയിൽ ഉണ്ടോ? അതാണ് ആസയ്ക്ക് സംഭവിച്ചത്. ജീവിതത്തെയും ആളുകളെയും കുറിച്ച് വീക്ഷണമുള്ള ദൈവം തന്നെപ്പോലെയല്ലെന്ന കാര്യം ആസ മറന്നു. അവൻ ദൈവത്തിന്റെ വലിയ കാഴ്ചപ്പാടിനെക്കുറിച്ച് ചിന്തിക്കാതെ പോയി. ഓർക്കുക, ദൈവം ലോകത്തെ തന്റെ വാക്കിനാൽ ആസ്തിത്വത്തിലേയ്ക്ക് കൊണ്ടുവന്നു. നാം നേരിടുന്ന ഏതൊരു പർവ്വത സമാനമായ പ്രശ്നവും താരതമ്യപ്പെടുത്തുമ്പോൾ ദൈവത്തിന് വളരെ ചെറുതാണ്. എന്നിരുന്നാലും നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ, നമ്മിൽ അത്ഭുതം പ്രവർത്തിച്ച ദൈവത്തിൽ നിന്ന് ശ്രദ്ധ മാറി, അടുത്ത പ്രശ്നത്തെ മറികടക്കുവാൻ ചുറ്റുമുള്ള ഒരു കൂട്ടം മനുഷ്യരെ ആശ്രയിക്കേണ്ട അവസ്ഥ വരും. ദൈവം ഇതുവരെ നിങ്ങളെ സഹായിച്ചുവെങ്കിൽ അവസാനം വരെ ആ ദൈവത്തിൽ വിശ്വസിക്കാത്തതെന്ത്? ദൈവം ലോകത്തെ മുഴുവൻ തന്റെ ദൃഷ്ടിയിൽ വച്ചിരിക്കുന്നു. അതുകൊണ്ടാണ് നമ്മൾ അതിനെ ദൈവത്തിന്റെ വലിയ കാഴ്ചപ്പാട് എന്ന് വിളിക്കുന്നത്. ആകയാൽ എപ്പോഴും ഈ ദൈവത്തിൽ തന്നെ ആശ്രയിക്കുവാൻ നാം ശ്രദ്ധാലുക്കളായിരിക്കണം

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ദൃിഷ്ടി എപ്പോഴും എന്റെമേൽ ഉള്ളതുകൊണ്ട് നന്ദി. അങ്ങയിൽ തന്നെ ആശ്രയിച്ച് അന്ത്യത്തോളം ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ