“ദൈവത്തിന്റെ വലിയ സന്തോഷം”
വചനം
3 യോഹന്നാൻ 1 : 4
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
നിരീക്ഷണം
ഒരിക്കൽകൂടി, യോഹന്നാന്റെ മൂന്നാം ലേഖനത്തിൽ താൻ തന്നിലുള്ള ഒരു “പിതാവിന്റെ ഹൃദയം” പ്രകടമാക്കുകയാണ്. അവൻ വിവാഹിതനായി കുട്ടികളുമായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു, എന്നാൽ പ്രായമായ ഒരു അപ്പോസ്തലൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം തന്റെ മക്കൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന തന്റെ ആദ്യകാല സഭയിലെ അംഗങ്ങൾ ദൈവ വഴികളിൽ നടക്കുന്നു എന്നതാണ് . അതുതന്നെയാണ് തന്റെയും ദൈവത്തിന്റെയും വലിയ സന്തോഷം എന്ന് ഈ വചനത്തിലൂടെ അപ്പോസ്തലൻ വ്യക്തമാക്കുന്നു.
പ്രായോഗികം
നമ്മുടെ സ്വന്തം അനുഭവം പറഞ്ഞാലും മാതാപിതാക്കളുടെ ഏറ്റവും വലീയ സന്തോഷം എന്തെന്നാൽ അവരുടെ മക്കൾ ദൈവ വഴിയിൽ നടക്കുന്നു എന്നതു തന്നെ. മക്കൾ തെറ്റായ നിലയിൽ ജീവിച്ചാൽ മാതാപിതാക്കളുടെഹൃദയം തകരും. ദൈവ കൃപയുണ്ടെങ്കിൽ അവർ തെറ്റുകളിൽ അകപ്പെട്ടാലും അവിടെനിന്ന് ദൈവം വിളിച്ച് വേർതിരിച്ച് എടുക്കുക തന്നെ ചെയ്യും. മക്കൾ പാപത്തിലകപ്പെടുമ്പോൾ മാതാപിതാക്കൾ ദുഃഖിക്കുന്നു എന്നാൽ അവർ ദൈവത്തിനുവേണ്ടി ജീവിക്കുകയും സത്യത്തിൽ നടക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കൾ സന്തോഷിക്കുന്നു. മനുഷ്യരായ നമുക്ക് അത്തരം വികാരങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ പിതാവായ ദൈവത്തിന്റെ ഹൃദയവും അപ്രകാരം തന്നെയാണ് എന്നതിൽ സംശയമില്ല. നാം ദൈവ വഴിവിട്ട് നടക്കുമ്പോൾ ദൈവം തീർച്ചയായും ദുഃഖിക്കും എന്നാൽ ദൈവ വചനപ്രകാരം സത്യത്തിൽ നടക്കുകയാണെങ്കിൽ ദൈവത്തിന്റെ മഹത്തായ സന്തോഷം അതു തന്നെ ആയിരിക്കും. അങ്ങനെ ദൈവത്തിന് സന്തോഷം വരുത്തുന്ന ഒരു വ്യക്തിയായി തീരുവാൻ നമുക്കൊരോരുത്തർക്കും ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
പാപത്തിന്റെ വഴിയിൽ നടക്കുവാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. എന്നും ദൈവ വചനപ്രകാരം സത്യത്തിൽ നടക്കുവാനും ദൈവത്തിന്സന്തോഷം വരുത്തുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ