“ദൈവത്തെ അന്വേഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുക”
വചനം
സങ്കീർത്തനം 70 : 4
നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
നിരീക്ഷണം
ദൈവത്തെ അന്വേഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് തങ്ങൾ അന്വേഷിക്കുന്നത് തീർച്ചയായും ലഭിക്കും എന്ന് ദാവീദ് രാജാവ് വ്യക്തമാക്കുന്നു. അങ്ങനെ ലഭിക്കുമ്പോൾ ഒടുവിൽ അവർ സന്തോഷിച്ച് കർത്താവ് വലിയവനാണെന്ന് പറയണമെന്ന് ദാവീദ് ആഗ്രഹിച്ചു.
പ്രായോഗീകം
ഒന്നാമതായി നമുക്ക് പരിചയമുള്ള ചുരുക്കം ചില മനുഷ്യരെപ്പോലെ ദാവീദ് ദൈവത്തെ അന്വേഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തുവെന്ന് നമുക്ക് മനസ്സിലാക്കാം. തീർച്ചയായും ദാവീദ് രാജാവിനെക്കുറിച്ച് നമുക്ക് അദ്ദേഹത്തിന്റെ രചനകളിലൂടെ മാത്രമേ അറിയൂ. പക്ഷേ, എത്ര പേർക്ക് കർത്താവുമായി ആഴത്തിലുള്ള അത്മീയ ബന്ധം ഉണ്ടായിരിക്കുവാൻ ആഗ്രഹമുണ്ട്? പലപ്പോഴും കർത്താവുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്ക് വേണ്ടതെല്ലാം ലഭിച്ചു എന്ന് പറയുവാൻ കഴിയുകയില്ല. കാരണം നാം ചെയ്യേണ്ടത് നമ്മുടെ ദൈവത്തെ അന്വേഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുക എന്നതായിരിക്കണം. ഒരു വ്യക്തി ദൈവവുമായി എനിക്ക് ശരിക്കും ഒരു അടുത്ത വ്യക്തിപരമായ ബന്ധം വേണം എന്ന്പറയുകയും എന്നാൽ അപൂർവ്വമായി മാത്രം പ്രാർത്ഥിക്കുകയും, ഒരുമിച്ച് ദൈവത്തിന് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും, ക്രത്യമായി വേദപുസ്തകം വായിക്കാതിരിക്കുകയും ചെയ്യുമ്പോൾ അവർ ആഗ്രഹിക്കുന്ന കാര്യത്തിൽ അവർ ശിരിക്കും ഗൗരവമുള്ളവരല്ല എന്ന് മനസ്സിലാക്കാം. ദൈവത്തെ അന്വേഷിക്കുകയും വാഞ്ചിക്കുകയും ചെയ്യുക എന്നത് നിഷേധിക്കാനാവാത്ത ഒരു സന്തോഷവും കർത്താവ് വലിയവനാണെന്ന് നിരന്തരം അംഗീകരിക്കുകയും ചെയ്യുക എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ നിരന്തരം അന്വേഷിക്കുകയും വാഞ്ചിക്കുകയും ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
