“ദൈവഭയമോ മനുഷ്യഭയമോ”
വചനം
പുറപ്പാട് 20 : 20
മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.
നിരീക്ഷണം
സീനായ് പർവതത്തിൽ കർത്താവിൽ നിന്ന് തങ്ങളെ ഭയപ്പെടുത്തുന്ന കൽപ്പനകള്‍ ലഭിച്ചതിനു ശേഷം യിസ്രായേൽ ജനം മേശയോട് പറഞ്ഞവാക്കുകളാണിവ. മോശ ജനങ്ങളോട് ഈ കലപനകളാൽ നിങ്ങള്‍ ഭയപ്പെടേണ്ടതില്ല നിങ്ങള്‍ മനുഷ്യരേക്കാള്‍ ദൈവത്തെ ഭയപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് ദൈവം നിങ്ങളെ പരീക്ഷിക്കുന്നത് . ദൈവത്തെ ഭയപ്പെട്ടാൽ പാപം ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞിരിക്കും. പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നതാണ് ദൈവഭയം. മനുഷ്യഭയത്താൽ നിറയുമ്പോള്‍ പാപത്തിൽ മുഴുകും.
പ്രായോഗീകം
നമ്മുടെ രാജ്യത്തെ വിശകലനം ചെയ്താൽ മനുഷ്യഭയമാണ് എപ്പോഴും ജനത്തെ വിഢിയിക്കുന്നതെന്ന് കാണാം. നവോത്ഥാനം ഒരു രാഷ്ട്രത്തെ മഴുവൻ കീഴടക്കീയ സന്ദർഭങ്ങളുണ്ട്. നവോത്ഥാനം ഉണ്ടാകുമ്പോള്‍ കുറച്ചുകാലം ജനങ്ങള്‍ ദൈവത്തെ ഭയപ്പെട്ടു ജീവിക്കും.എന്നാൽ അത്തരം സന്ദർഭങ്ങള്‍ വളരെ കുറവാണ് കാരണം ദൈവത്തെ നാം മുഖാമുഖമായി എപ്പോഴും കാണുന്നില്ല. എന്നാൽ മനുഷ്യനെ എപ്പോഴും കാണുകയും അവർ നമ്മെ ഭയപ്പെയുത്തുകയും ചെയ്യുന്നു. സമ പ്രായക്കാരുടെ സമ്മർദ്ദം നമ്മെ പാപം ചെയ്യിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ അതേ സമയത്തു തന്നെ ദൈവത്തിങ്കലേയ്ക്ക് ദൈവാത്മാവ് നമ്മെ ആകർഷിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവത്തെ നമുക്ക് കാണുവാൻ കഴിയാത്തതുകൊണ്ട് ദൈവാത്മാവ് നമ്മെ ആകർഷിക്കുന്നത് നാം ശ്രദ്ധിക്കാറില്ല. പാപം ചെയ്യണമോ വേണ്ടയോ എന്ന തീരുമാനം നാം എടുക്കുന്നത് നാം ആരെ ഭയപ്പെടുന്നു എന്നതിൽ നിന്ന് ഉളവാകുന്നു. അതുകൊണ്ടാണ് ദൈവഭയമോ മനുഷ്യഭയമോ നാമുക്ക് അവശ്യമെന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവത്തെ ഭയപ്പെട്ട് പാപത്തിൽ നിന്ന് ഒഴിഞ്ഞിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അമേൻ