“ദൈവാത്മാവിനുമുമ്പിൽ എതിർത്ത് നിൽക്കുവാൻ കഴിയുകയില്ല”
വചനം
അപ്പോ.പ്രവൃത്തി 6 : 10
എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല.
നിരീക്ഷണം
ഈ വചനം സ്തെഫാനൊസിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ആദിമ സഭയിലെ ഏഴ് മൂപ്പന്മാരിൽ ഒരാളായിരുന്നു സ്തെഫാനൊസ്. രണ്ട് യോഗ്യതകൾ നോക്കിയാണ് മൂപ്പന്മാരെ ആദിമസഭയിൽ തിരഞ്ഞെടുത്തതെന്നാണ് വചനത്തിൽ നാം കാണുന്നത്. അവർ “പരിശുദ്ധാത്മാവ് നിറഞ്ഞവരും ജ്ഞാനമുള്ളവരും” ആയിരിക്കണം എന്നതാണ് ആ രണ്ട് യേഗ്യത. അതിൽ സ്തെഫാനൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനും വിശ്വാസമുള്ളവനും ആയിരുന്നു മാത്രമല്ല അവന്റെ ജ്ഞാനം നിമിത്തം അന്നുണ്ടായിരുന്ന മതനേതാക്കന്മാർക്ക് അവനോട് തർക്കിച്ച് ജയിക്കുവാനോ എതിർത്തു നിൽക്കുവാനോ കാഴിഞ്ഞില്ല, അത്രയ്ക്ക് അത്ഭുത പ്രവർത്തകനും പ്രസംഗകനുമായിരുന്നു അദ്ദേഹം. അവർക്ക് എതിത്തുനിൽക്കുവാൻ കഴിയായ്കയാൽ അദ്ദേഹത്തെ കൊന്നു.
പ്രായോഗികം
സ്വേച്ഛാധിപതികളും നികൃഷ്ട രാഷ്ട്രീയക്കാരും മതഭ്രാന്തന്മാരും ജ്ഞാനത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കി തങ്ങളുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുവാൻ ശ്രമിച്ചു എന്നതാണ് സത്യം. ലോകത്തിന്റെ ശാശ്വതമായ പ്രത്യാശയും അതാണ്. എന്നാൽ ഇവിടെ ആത്മാവിനു മുന്നിൽ അവർക്ക് നലകൊള്ളുവാൻ കഴിയുന്നില്ല. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് യേശുവിനെ പിൻതുടരുന്ന എല്ലാവരും എല്ലാത്തിനും പ്രാപ്തന്മാർ ആയിരിക്കും. വിശ്വാസി എതിർപ്പിന്റെ മധ്യത്തിൽ നിൽക്കുമ്പോൾ അവരുടെ ഇരുണ്ട മണിക്കൂറുകളിൽ ആത്മാവിൽ ജ്ഞാനത്തോടെ സംസാരിക്കുകയും എതിർപ്പുകളെ നിശബ്ദമാക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യുവാൻ ദൈവം കൃപ നൽകും. യിരേമ്യാവ് ഒരു യുവാവായിരിക്കേ എന്താണ് ജനത്തോട് പറയേണ്ടതെന്ന് അറിയാതിരുന്നപ്പോൾ “പിന്നെ യഹോവ കൈ നീട്ടി എന്റെ വായെ തൊട്ടു: ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു” (യിരമ്യാവ് 1:9) എന്ന് പറഞ്ഞ് അവനെ പ്രവചിക്കുവാൻ ശ്ക്തനാക്കി. അപ്പോൾ യിരമ്യാവ് വിശ്വാസത്താൽ മുന്നേറി കാരണം അവനു മനസ്സിലായി പരിശുദ്ധാത്മാവിന് എതിരായി നിൽക്കുവാൻ കഴിയുകയില്ല എന്ന്. ആകയാൽ ഇത് വായിക്കുന്ന ഓരോ വ്യക്തിയും ശക്തമായി കർത്താവായ യേശുക്രിസ്തുവിന് വേണ്ടി നലകൊണ്ടാൽ ദൈവം അവരോടുകൂടെ ഇരുന്ന് പ്രവർത്തിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ നാവിൽ അതാത് സമയത്ത് പറയേണ്ട വാക്കുകളെ നൽകിയതിന് നന്ദി. അങ്ങേയ്ക്കുവേണ്ടി തുടർന്നും സംസാരിക്കുവാൻ എനിക്ക് കൃപ നൽകി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ