Uncategorized

“ദൈവീക ജ്ഞാനം”

വചനം

1 കോരിന്ത്യർ 2 : 6

എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല

നിരീക്ഷണം

ഈ ലോകത്തിന് ഭോഷത്വമായി തോന്നിയ ദൈവീക ജ്ഞാനത്തിനു വേണ്ടി വാദിച്ചുകൊണ്ട് അപ്പോസ്തലനായ പൌലോസ് കൊരിന്തിലെ സഭയ്ക്കുവേണ്ടിയുള്ള ആദ്യത്തെ കത്ത് എഴുതി. ഈ ദൈവീക ജ്ഞാനം പക്വതയുള്ളവർക്കുള്ള ജ്ഞാനം ആണ്, എന്നാൽ ഇത് ലോകത്തിനോ ലോകത്തെ നയിക്കുന്ന പ്രഭുക്കന്മാർക്കോ വേണ്ടിയുള്ളതല്ല കാരണം അവർ നാശത്തിനായി കാത്തിരിക്കുന്നു.

പ്രായോഗികം

ദൈവത്തിൽ നിന്നുള്ള ജ്ഞാനം തികഞ്ഞതും എന്തിനും യോഗ്യമായതുമായ ജ്ഞാനം ആണ്. എന്നാൽ നാം അത് ആവശ്യപ്പെട്ടില്ലെങ്കിൽ ലഭിക്കുകയില്ല. മനുഷ്യ ജ്ഞാനത്തിന്റെ അനന്തരഫലമായി നൂറ്റാണ്ടുകളിലുടനീളം എണ്ണമറ്റ യുദ്ധങ്ങള്‍, രോഗം, ദാരിദ്ര്യം, കുറ്റകൃത്യങ്ങള്‍, കുടുംബ കലഹം, വംശീയ കലഹം എന്നിവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അപ്പോസ്തലനായ പൌലോസ് മനുഷ്യ ജ്ഞാനത്തെക്കുറിച്ച് അപലപിക്കുന്നു കാരണം ഏകദേശം 2000 വർഷങ്ങള്‍ കഴിഞ്ഞിട്ടും ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. ഈ ദൈവ വചനം ശരിയായാണ് എന്ന് ഇപ്പോള്‍ തോന്നുന്നില്ലേ? 60 ഉം 70 ഉം വയസ്സുള്ള വിദ്യാസമ്പന്നർ യുദ്ധത്തിനായി പോർവിളിച്ചുകൊണ്ട് 10 വയസ്സുള്ള കുട്ടികളെപ്പോലെ തെരുവിലിറങ്ങുന്നതും മോശമായി  പെരുമാറുന്നതും നാം വാർത്താ മാധ്യമങ്ങളിൽകൂടെ കാണുന്നില്ലേ? എന്നാൽ വളരെ നിസ്സാരന്മാരെന്ന് തോന്നുന്നവർ എഴുന്നേറ്റ് കർത്താവായ യേശുക്രിസ്തുവിനെ യഥാർത്ഥമായി വിളിച്ചപേക്ഷിക്കുന്നത് കാണുമ്പോള്‍ ഇതാണ് പക്വതയുള്ള ദൈവീക ജ്ഞാനം എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

ദൈവീക ജ്ഞാനം തന്ന് എന്നെ രക്ഷിച്ചതിനായി നന്ദി. അതിൽ തന്നെ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ