Uncategorized

“ദൈവ കൃപ കണ്ടെത്തുക”

വചനം

ഉൽപത്തി 6 : 8

എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.

നിരീക്ഷണം

ഉൽപത്തി പുസ്തകത്തിന്റെ ആരംഭത്തിൽ മനുഷ്യൻ പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നുപോയപ്പോള്‍ ദൈവം മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് ദുഃഖിച്ചു. ആയതുകൊണ്ട് അന്നുണ്ടായിരുന്ന ജനത്തെ വെള്ളപ്പൊക്കത്താൽ നശിപ്പിക്കുകയും നോഹയേയും കുടുംബത്തെയും അതിൽ നിന്നും രക്ഷിക്കുകയും ചെയ്തു. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ ഈ ദൈവ വചനത്തിൽ കാണുന്നത് നോഹയ്ക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.

പ്രായോഗികം

പൂർണ്ണ ഹൃദയത്തോടെ യഹോവയെ അന്വേഷിക്കുന്നവരെ കണ്ടെത്തുവാൻ ദൈവത്തിന്റെ കണ്ണ് ഭൂമിയിലൊക്കെയും ഊടാടി സഞ്ചരിക്കുന്നു വെന്ന് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു. നോഹയെ സംബദ്ധിച്ചിടത്തോളം അവൻ നീതിമാനായ ഒരു ദൈവ മനുഷ്യനായിരുന്നു. ആ കാലത്ത് എല്ലാവരും പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നുപോയപ്പോഴും നോഹ ദൈവ മുമ്പാകെ കുറ്റമറ്റവനായി ജീവിച്ചു. നോഹ ദൈവത്തോടുകൂടെ വിശ്വസ്തയോടെ നടന്നുവെന്ന് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു. ആകയാൽ യഹോവയുടെ ദൃഷ്ടി നോഹയുടെ മേൽ ഉണ്ടായിരുന്നു. നാം പൂർണ്ണ ഹൃദയത്തോടെ ദൈവത്തെ സേവിച്ചാൽ ദൈവത്തിന്റെ കൃപ പ്രപിക്കവാൻ കഴിയും. ദൈവത്തിൽ നിന്ന് എന്തെങ്കിലും പ്രാപിക്കുവാൻ വേണ്ടി മാത്രം കാണിക്കുന്ന സ്നേഹമല്ല മറിച്ച് നാം യഥാർത്ഥമായും പൂർണ്ണ മനസ്സോടെ കർത്താവിനെ സ്നേഹിക്കുമ്പോള്‍ നമുക്ക് ആവശ്യമുള്ളതെല്ലാം യേശുകർത്താവ് നമുക്ക് തരും അത് സ്നേഹത്തിന്റെ ഒരു പ്രതിഫലനം മാത്രമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

നോഹയ്ക്ക് ദൈവത്തിന്റെ കൃപ ലഭിച്ചതുപോലെ ഏനിക്കും അങ്ങയുടെ കൃപ പ്രാപിക്കുവാൻ തക്കവണ്ണം പൂർണ്ണ ഹൃദയത്തോടെ അങ്ങയെ സേവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ