“നന്മ ചെയ്യുക – നന്മ നേടുക”
വചനം
സങ്കീർത്തനം 112 : 1
യഹോവയെ സ്തുതിപ്പിൻ. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
നിരീക്ഷണം
ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നവരെ ഈ വേദഭാഗം അഭിനന്ദിക്കുന്നു. ഈ സങ്കീർത്തനത്തിലുടനീളം അങ്ങനെ ചെയ്യുന്നവരെ “നീതിമാൻ” എന്ന് വിളിക്കുന്നു. നീതിമാന്മാർക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ എന്തെന്നാൽ, അവരുടെ മക്കൾ ഭൂമിയിൽ ബലപ്പെട്ടിരിക്കുകയും നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. ഐശ്വര്യവും സമ്പത്തും അവരുടെ വീട്ടിൽ ഉണ്ടാകുകയും അവന്റെ നീതി എന്നേക്കും നിലനില്ക്കുകയും ചെയ്യും. നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കും അവൻ കൃപയും കരുണയും നീതിയും ഉള്ളവനായിരിക്കും. അവർക്ക് ഒരു ഭയവും ഉണ്ടാകുകയില്ല, അവർ എന്നെന്നും ഓർമ്മിക്കപ്പെടും.
പ്രായോഗികം
ഇവയെല്ലാം വളരെ മഹത്തരമായ വാഗ്ദത്തങ്ങളാണ്, എന്നാൽ എല്ലാം ലഭിക്കുന്നത് അനുസരണത്തെ മുൻ നിർത്തിയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തെ സ്നേഹിക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയും ചെയ്താൽ ഈ മഹത്തരമായ അനുഗ്രഹങ്ങൾ നമ്മുടെ മേൽ വരും. നല്ലതു ചെയ്യുക നല്ലത് പ്രാപക്കുക എന്ന് കൃത്യമായി പറയാം. നാം ചെയ്യുന്ന നന്മപ്രവർത്തികൾക്ക് പ്രതിഫലം ദൈവത്തിൽ നിന്ന് കിട്ടാതിരിക്കുകയില്ല. ആകയാൽ ഈ സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നതുപേലെ ചെയ്യുവാൻ ദൈവം ഏവരെയും സഹായിക്കുമാറാകട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
നന്മചെയ്യുവാനും നന്മ പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ