“നമുക്ക് അത് കാണുവാൻ കഴിയും”
വചനം
യേഹേസ്ക്കേൽ 12 : 28
അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
നിരീക്ഷണം
യേഹേസ്ക്കേൽ പ്രവാചകന്റെ കാലത്ത് യിസ്രായേലിൽ നിരവധി വ്യാജ പ്രവാചകന്മാർ എഴുന്നേൽക്കുകയും യിസ്രായേൽ ജനത്തെ വഞ്ചിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവർ ഇപ്രകാരം പറഞ്ഞിരുന്നു, “ദൈവം ഇനി ഒരിക്കലും പ്രത്യക്ഷപ്പെടുകയില്ല.” ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകനായ യെഹെസ്ക്കേൽ വഴി ഇപ്രകാരം അരുളി ചെയ്തു, “എന്റെ അരുളപ്പാടുകളിൽ ഒന്നും ഇനി താമസിക്കുകയില്ല.” മറ്റൊരുവിധത്തിൽ പറഞ്ഞാൽ … നിങ്ങൾ തയ്യാറായി നിൽക്കൂ എന്റെ അരുളപ്പാടുകളുടെ നിവർത്തി നിങ്ങളുടെ കണ്ണാൽ തന്നെ കാണുവാൻ സമയമായി.
പ്രായോഗീകം
ഇതേ രീതി ഇന്നും നമ്മുടെ ചുറ്റും കാണുവാൻ കഴിയും. ഇന്നത്തെ പ്രസംഗപീഠത്തിലെ പ്രസംഗങ്ങളിൽ പൂരിഭക്ഷവും ഒരിക്കലും സംഭവിക്കാത്ത വാഗ്ദത്തങ്ങൾ മാത്രമായി ഒതുങ്ങുന്നു. പ്രത്യാശയുടെ സന്ദേശങ്ങൾ വളരെ ചുരുക്കമായികൊണ്ടിരിക്കുന്നു. എന്റെ സുഹൃത്തേ, ഈ ലോകത്ത് നടക്കുന്ന എല്ലാകാര്യങ്ങളെക്കുറിച്ചും യേശുവിന് നന്നായി അറിയാം. ക്രിസ്തീയ വിശ്വാസത്തിൽ വളർന്നുവന്ന അനേകർ ദൈവത്തിന് നേരെ പുറം തിരിഞ്ഞു നിൽക്കുന്നതായി കാണുന്നു. കാരണം എന്ത്? ദൈവത്തിന്റെ വാക്കുകൾ നിറവേറുന്നത് അവർ കാണുന്നില്ല. എന്നാൽ ഈ ലോകത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധന്മാരുടെ അവശിഷ്ടങ്ങൾ ദേശത്തുടനീളം കാണുകയുംവ വിശുദ്ധന്മാരുടെ പ്രാർത്ഥന എല്ലായിടത്തും ഉയരുകയും ചെയ്യുന്നു. യേഹേസ്ക്കേലിന്റെ കാലത്തെപ്പോലെ കർത്താവ് പറയുന്നു, എന്റെ വാക്കുകൾ ഇനി വൈകില്ല, നിങ്ങൾ അതിനായി തയ്യാറാകൂ…നിങ്ങൾക്ക് അത് കാണുവാൻ സമയമായി!!
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിറവേറുന്നത് ഞാൻ കാണുന്നു. ആകയാൽ ഞാൻ എന്നെതന്നെ താഴ്ത്തി അങ്ങയുടെ അടുക്കൽവേഗം എത്തുവാൻ തയ്യാറാകുന്നു എന്നെ സഹായിക്കുമാറാകേണമേ. ആമേൻ
