“നമുക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ”
വചനം
ഉല്പത്തി 48 : 11
യിസ്രായേൽ യോസേഫിനോട്: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാൺമാൻ ദൈവം എനിക്കു സംഗതി വരുത്തിയല്ലോ എന്നു പറഞ്ഞു.
നിരീക്ഷണം
യാക്കോബ് എന്നറിയപ്പെട്ടിരുന്ന യിസ്രയേലിന്റെ ഈ ലോകവാസം കഴിയാറായി. അതിനുമുമ്പ്, അവൻ തന്റെ പുത്രന്മാരെ അനുഗ്രഹിച്ചു. അനുഗ്രഹം യേസേഫിന്റെ രണ്ട് പുത്രന്മാരിൽ നിന്ന് തുടങ്ങി എന്നിട്ട് യോസേഫിനോട് പറഞ്ഞു, നിന്നെ വീണ്ടും കാണുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, പക്ഷേ ഇപ്പോൾ നിന്റെ പുത്രന്മാരെയും കാണുവാൻ ഇടയായി.
പ്രായോഗീകം
സത്യം എന്തെന്നാൽ കർത്താവിനെ പൂർണ്ണഹൃദയത്തോടെ പിന്തുടരുന്ന നമുക്കെല്ലാവർക്കും ജീവിത്തിൽ ഉള്ള ഒരോ സ്വപ്നവും അസാധ്യമാണെന്ന് തോന്നും. എന്നാൽ നാം പ്രതീക്ഷിക്കുന്നതിലും കൂടുതൽ നമുക്ക് നൽകണമെന്നതാണ് ദൈവത്തിന്റെ ആഗ്രഹം. ഒരു തലത്തിൽ നമ്മൾ അസാധ്യമായതിൽ വിശ്വസിക്കുന്നു, തുടർന്ന് കർത്താവ് നമ്മോടുള്ള സ്വന്തം സ്നേഹവും ഉദാരതയും നിമിത്തം, നമുക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ നൽകുന്നു. തീർച്ചയായും യിസ്രായേലിന്റെ കാര്യത്തിൽ ഇത് അങ്ങനെയായിരുന്നു. തന്റെ മകൻ യോസഫിനെ വന്യമൃഗങ്ങൾ കീറിമുറിച്ചുവെന്ന് വിശ്വസിക്കുവാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം നിർബന്ധിതനായിരുന്നു. എന്നാൽ ലോകത്തെ രക്ഷിക്കുവാൻ ദൈവം യോസഫിനെ ഒരുക്കുകയായിരുന്ന. എങ്ങനെയെങ്കിലും തന്റെ മകനെ വീണ്ടും കാണുമെന്ന് യിസ്രായേൽ ആശയ്ക്കെതിരെ ആശയോടെ പ്രതീക്ഷിച്ചു. യിസ്രായേലിനുവേണ്ടി ദൈവത്തിന്റെ മനസ്സിലുണ്ടായിരുന്നത് അതിലും കൂടുതൽ ആയിരുന്നു. എപ്പോഴും ഓർക്കുക, നമുക്ക് പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ യേശു നമുക്ക് നൽകുവാൻ ആഗ്രഹിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ പ്രതീക്ഷയ്ക്ക് അപ്പുറാമായി അങ്ങ് പ്രവർത്തിക്കുന്നതിനായി നന്ദി. തുടർന്നും ആശയ്ക്കെതിരെ ആശയോടെ വിശ്വസിക്കുവാൻ എനിക്ക് കൃപ നൽകുമാറകേണമേ. ആമേൻ
