“നമ്മുടെ ദയയുള്ള പ്രവൃത്തികൾ നമ്മുടെ അനുഗ്രഹത്തിന് കാരണം ആകും”
വചനം
അപ്പോ. പ്രവൃത്തി. 28:2
അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.
നിരീക്ഷണം
റോമിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ, ഒരു കൊടുങ്കാറ്റ് ഉണ്ടായി പൗലോസ് സഞ്ചരിച്ചിരുന്ന കപ്പൽ തകർന്നു, എല്ലാവരും കപ്പലിൽ തന്നെ ആയിരുന്നാൽ അവർ രക്ഷപ്പെടുമെന്ന് പൗലോസ് നേരത്തേ പ്രവചിച്ചിരുന്നു. അങ്ങനെ അവർക്കെല്ലാവർക്കും സുരക്ഷിതമായി നീന്തി മേലീത്ത എന്ന ദ്വീപിൽ എത്തുവാൻ കഴിഞ്ഞു. ദ്വീപുവാസികൾ ഉടൻ തന്നെ അവരെ ആലിംഗനം ചെയ്യുകയും കപ്പൽച്ചേതത്തിൽ അകപ്പെട്ട ആളുകളെ നിരസിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനുപകരം അവരോട് ദയ കാണിക്കുകയും ചെയ്തു.
പ്രായേഗീകം
ഒരു കൂട്ടം ജനങ്ങളെയും, തടവുകാരെയും തീകച്ചും അപരിചിതരുമായവരെ സ്വന്തം തീരത്തേയ്കക് ആലിംഗനം ചെയ്യുന്നത് ശരിക്കും അത്ഭുതമാണ്. തീർച്ചയായും അവർ കപ്പൽ ചേതത്തിൽ അകപ്പെട്ട് ആകെ കഷ്ടമനുഭവിച്ചവരാണ്. പക്ഷേ, ആചാരങ്ങൾ നീക്കം ചെയ്യുന്നതിനായി ആരും അവരോട് അവരുടെ രേഖകൾ ആവശ്യപ്പെട്ടില്ല. പകരം ദ്വീപുവാസികൾ അവരെ സ്നേഹിക്കുകയും, ഭയങ്കര തണുപ്പും മഴയും നിറഞ്ഞ ഒരു ദിവസമാകയാൽ അവരോട് കരുതൽ കാണിക്കുകയും ചെയ്തു. വിശുദ്ധ പൗലോസ് തീ ഉണ്ടാക്കാൻ സഹായിക്കുന്നതിനിടയിൽ ഒരു അണലി അവന്റെ കൈയ്യിൽ കടിച്ചു. ആളുകൾ അവൻ മരിക്കുമെന്ന് കരിതി, പക്ഷേ അവൻ മരിക്കാത്തപ്പോൾ അവൻ ഒരു ദൈവമാണെന്ന് അവർ കരിതി. പലോസ് പ്രാർത്ഥിക്കുകയും ദ്വീപ് ഭരിച്ചിരുന്ന റോമൻ ഉദ്യോഗസ്ഥന്റെ പിതാവ് മരണാസന്ന നിലയിൽ കിടന്നിരുന്ന അദ്ദേഹം സുഖമാകുകയും ചെയ്തു. അപ്പോൾ രോഗികളായ അനേകർ പൗലോസിന്റെ അടുക്കൽ വന്നു, അവൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെയെല്ലാം സുഖപ്പെടുത്തുകയും ചെയ്തു. ദൈവം ഈ ദ്വീപുവാസികൾക്ക് അനഗ്രഹം നൽകി എന്ന് കരുതാം. എന്നാൽ കഷ്ടതയിലുടെയും, കപ്പൽച്ചേതത്തിലൂടെയും കഷ്ടപ്പെട്ടവരും അപരിചിതരുമായവരോട് ആദ്യം ദ്വീപുവാസികൾ അനുകമ്പ കാണിച്ചു. ഇന്ന് നമ്മുടെ ജീവിത്തിൽ അനുകമ്പ ആവശ്യമാണെങ്കിൽ ഓർക്കുക നാം ആദ്യം അത് മറ്റുള്ളവർക്കുവേണ്ടി ചെയ്യണം, അപ്പോൾ നമ്മുടെ ജീവിത്തിലെ സമസ്ഥ മേഖലകളിലേയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരോട് ദയകാണിക്കുവാനും അനുകമ്പ കാണിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ