“നമ്മുടെ ദൈവത്തിന്റെ മഹത്വം”
വചനം
സങ്കീർത്തനം 89:8
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാൻ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
നിരീക്ഷണം
സങ്കീർത്തനങ്ങൾ ദീർഘനേരം വായിക്കുമ്പോൾ, രചയിതാവായ ദാവീദ് രാജാവിന് മൂന്ന് രീതിയിൽ സങ്കീർത്തനങ്ങൾ എഴുതിയിരിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഒന്നാമതായി കർത്താവ് തനിക്കുവേണ്ടി ചെയ്ത എല്ലാത്തിനും ദൈവത്തോടുള്ള തന്റെ നിരന്തരമായ നന്ദിയും വന്ദനവും അറിയിക്കുന്നു, രണ്ടാമതായി, ദാവീദ് തന്റെ ശത്രുക്കളെക്കുറിച്ച് പതിവായി എഴുതുകയും ദൈവത്തോട് അവിരിൽ നിന്ന് തന്നെ വിടുവിക്കുമോ അതോ അവരെ ഇല്ലായ്മ ചെയ്യണമോ എന്ന് ദൈവത്തോട് ചോദിക്കുകയും ചെയ്യുന്നു. മൂന്നാമതായി, നമ്മുടെ ദൈവത്തിന്റെ മഹത്വത്തിൽ ദാവീദ് അത്ഭുതപ്പെടുന്നു. ഈ ഭാഗത്തിൽ ദാവീദ് രാജാവ് വീണ്ടും യഹോവയുടെ മഹത്വം അംഗീകരിക്കുന്നു. തുടർന്ന് അദ്ദേഹം പറയുന്നു, യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു, എന്ന്.
പ്രായേഗീകം
ദാവീദ് രാജാവ് ഇത്രയും വിജയകരമായ ജീവിതം നയിക്കുവാൻ കഴിഞ്ഞതിൽ അതിശയിക്കുവാനില്ല. അവന്റെ കണ്ണുകളും ശ്രദ്ധയും വിശ്വസ്തതയും സർവ്വശക്തനിൽ ഉറപ്പിച്ചിരിക്കുന്നു, ശത്രുക്കളുടെ ശക്തിയിൽ വളരെക്കാലം തങ്ങിനിൽക്കുവാൻ ദാവീദിന് ബുദ്ധിമുട്ടായിരുന്നു. എത്രബുദ്ധിമുട്ടുള്ള തടസ്സമാണെങ്കിലും ദൈവം അത്നീക്കം ചെയ്യുമെന്നോ അല്ലെങ്കിൽ അത് നീക്കം ചെയ്യുവാൻ ദാവീദിനെ സഹായിക്കുമെന്നോ ഉള്ളവസ്തുതയിൽ ആഴത്തിലുള്ള ആത്മവിശ്വാസവും ആശ്രയത്വവും ഉണ്ടായിരുന്നു. നാം നമ്മുടെ ആശ്രയവും ശ്രദ്ധയും എന്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? എന്റെ ജീവിത്തിലൽ മുന്നോട്ട് പോകുന്നതിന് തടസ്സമായി ജീവിത്തിൽ ഒത്തിരി കാര്യങ്ങൾ ഉണ്ട് അവയിൽ പ്രധാനപ്പെട്ടത് നാം കൂടുതൽ ചിലകാര്യങ്ങളിൽ ശ്രദ്ധാലു ആവുക, ഉത്കണ്ഠ, വിചാരപ്പെടുക, ഉറക്കക്കുറവ് എന്നിവ വിഷയമായി മാറുകയാണെങ്കിൽ തീർച്ചയായും ആ തടസ്സം കാലക്രമേണ എന്റെ മേൽ വിജയം കണ്ടെത്തും. മറുവശത്ത് ഞാൻ എന്റെ ശ്രദ്ധയും ആശ്രയവും സർവ്വശക്തനിൽ സ്ഥാപിച്ചാൽ എന്റെ ജീവിത്തിലെ തടസ്സം കുറയുന്നു, ഒരുമിച്ച് ദൈവത്തിന്റെ സർവ്വശക്തിയെക്കുറിച്ച് ചിന്തിക്കുന്നതിൽ നമുക്ക് ബുദ്ധിമാനായിരുന്നാൽ നമുക്ക് ജീവിത്തിൽ വിജയം നേടുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വിശ്വസ്തത നന്ദി തുടർന്നും അങ്ങയിൽ ആശ്രയിച്ച് ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ