Uncategorized

“നരകം”

വചനം

വെളിപ്പാട്  20 : 15

ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

നിരീക്ഷണം

വെളിപ്പാട് പുസ്തകത്തിന്റെ എഴുത്തുകാരനായ യോഹന്നാൻ അപ്പോസ്തലന് സ്വർഗ്ഗത്തിൽ നടക്കുവാൻ പോകുന്ന ന്യായവിധിയെക്കുറിച്ച് ദൈവം ദർശനം നൽകുന്നതാണ് ഈ വേദ ഭാഗം. ആ സന്ദർഭത്തിൽ ന്യായവിധിക്കായി വെള്ളസിംഹാസനം വച്ചിരിക്കുന്നത് അപ്പോസ്തലൻ കാണുന്നു. യുഗാവസാനത്തിൽ, ഒരു വ്യക്തിയുടെ പേര് ജീവന്റെ പുസ്തകത്തിൽ എഴുതിയിട്ടില്ലെങ്കിൽ ആ വ്യക്തിയെ തീപ്പൊയ്കയിൽ തള്ളയിടും എന്ന് ദൈവചനം വ്യക്തമാക്കുന്നു.

പ്രായോഗികം

“നരകം” എന്ന വാക്ക് പഴയനിയമത്തിൽ 31 തവണ കാണുവാൻ കഴിയുന്നു. യേശു തന്നെ പുതിയ നിയമത്തിൽ 46 പ്രാവശ്യം “നരകം” അല്ലെങ്കിൽ നിത്യനാശം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നു. “നരകം” എന്ന വാക്കു കേൾക്കുമ്പോൾ പലരും അശ്വസ്തരാകുന്നത് കാണുവാൻ ഇടയാകും. യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മുടെ ദൗത്യം ക്രിസ്തുവിലേയക്ക് ജനങ്ങളെ എത്തിക്കുക എന്നതാണ്. അങ്ങനെ ക്രിസ്തുവിൽ എത്തിച്ചേരുന്ന വ്യക്തിയുടെ ശാശ്വത വാസസ്ഥലം നരകം ആകാതെ ആ വ്യക്തി രക്ഷപ്പെടും. കൃപയുടെ സുവിശേഷത്തിന്റെ സക്ഷ്യം തന്നെ നരകത്തിലേയക്ക് നയിക്കപ്പെടുന്ന വ്യക്തിയെ ആ ദിശയിൽ നിന്ന് മാറ്റി അന്തിമ ലക്ഷ്യസ്ഥാനമായ സ്വർഗ്ഗത്തിൽ എത്തിച്ച് രക്ഷപ്പെടുത്തുക എന്നതാണ്. ഇതിനെക്കുറിച്ച് ആരും അധികം സംസാരിക്കുന്നില്ല എന്നതാണ് വാസ്ഥവം.  പഴയ നിയമത്തിലും പുതിയനിയമത്തിലും വ്യക്തമായി എഴുതിയിരിക്കുന്ന മാറ്റമില്ലാത്ത സത്യം ആണിത്. ആകയാൽ ഇതിനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും നാം ഒളിച്ചോടുവാൻ പാടില്ല. മരിക്കുമ്പോൾ എവിടെയങ്കിലും എത്തിച്ചരും എന്നത് ആകരുത് നമ്മുടെ ലക്ഷ്യം. നാം ആരും മരിക്കുമ്പോൾ നരകത്തിൽ പോകുവാൻ പാടില്ല എന്നതാണ് ദൈവത്തിന്റെ ആഗ്രഹം. ആകായാൽ സ്വർഗ്ഗത്തിലെത്തുവാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അതിനുവേണ്ട തീരുമാനം വ്യക്തിപരമായി എടുക്കണം. നമ്മുടെ നിത്യത സ്വർഗ്ഗത്തിൽ ദൈവത്തോടുകൂടെ ആയിരിക്കുവാൻ ജീവപുസ്തകത്തിൽ പേര് എഴുതിയവരായി ജീവിക്കുവാൻ തീരുമാനിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ നിത്യത സ്വർഗ്ഗത്തിൽ ദൈവത്തോടു കൂടെ ആയിരിക്കുവാൻ തക്കവണ്ണം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ