“നാം വിജയികളെക്കാള്‍ മുന്നിൽ”
വചനം
റോമർ 8 : 37
നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
നിരീക്ഷണം
വിശ്വാസികളായ നാം ഏതെങ്കിലും പർവ്വത സമാനമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുകയും പ്രാർത്ഥനയിൽ പോരാടി ആ വിഷയത്തിൽ വിജയിക്കുകയും ചെയ്യുന്നുവെങ്കിൽ നാം വെറും ഒരു വിജയി മാത്രമല്ല, വാസ്തവത്തിൽ നാം വിജയികളെക്കാള്‍ മുന്നിലാണ്. അതാണ് അപ്പോസ്തലനായ പൌലൊസ് നമ്മെ ഈ വേദ ഭാഗത്തിലൂടെ ഓർമ്മിപ്പിക്കുന്നു.
പ്രായോഗീകം
നാം യേശുവിനെ അനുഗമിക്കുന്നവരാകയാൽ നമ്മുടെ ചിന്ത ഈ വിധത്തിൽ ആക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും വിഷയത്തിൽ നാം പ്രാർത്ഥിക്കുമ്പോള്‍ സംശയം ഉള്ളിൽ കടന്നുവരുമ്പോള്‍, നാം സംശയത്തെ തള്ളിക്കളഞ്ഞ്, ഞങ്ങള്‍ തോൽക്കുകയില്ല തീർച്ചയായും ജയിക്കും എന്ന് ഹൃദയത്തിൽ ഉറയ്ക്കണം. നാം സാധാരണ ഒരു വിജയം മാത്രമല്ല പ്രാപിക്കുന്നത്, വിജയികളെക്കാള്‍ മുന്നിലാകും കാരണം നാം ഏറ്റവും ഉന്നതമായ വിജയമാണ് പ്രാപിക്കുന്നത്. ഞങ്ങളുടെ വിജയം കാണുമ്പോള്‍ മറ്റുള്ളവർ പറയും കൊള്ളാം! എങ്ങനെയാണ് അവർ ഇത്ര അനായാസമായി വിജയിച്ച് പുറത്തുവന്നത്? ജയിക്കുക എന്നത് കഠിനമായ പോരാട്ടമാണെന്നും അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നമുക്ക് അറിയാം. ഒരു കാര്യവും എളുപ്പമല്ല, എന്നാൽ നമ്മുടെ ചുറ്റുമുള്ളവർ നമ്മുടെ വിജയത്തെ അങ്ങനെയാണ് കാണുന്നത്. കാരണം യേശു നമുക്ക് മുമ്പായി കടന്നുപോകുകയും നമുക്ക് വേണ്ടി യുദ്ധം ചെയ്യുകയും ചെയ്യുന്നത് മറ്റുള്ളവർ കാണുന്നില്ല. അവർ നമ്മുടെ വിജയം മാത്രം കാണുകയും അത് എളുപ്പമായി തോന്നുകയും ചെയ്യുന്നു. നാം യേശുവിനെ പിൻതുടരുകയാണെങ്കിൽ ഓർക്കുക നാം ശത്രുവിനെ വെട്ടുകയാണ് ആയതുകൊണ്ട് നാം സാധാര വിജയിക്കുന്നവരെക്കാള് മുന്നിലാണ്. പ്രീയ സ്നേഹിതാ, താങ്കള്‍ ജീവിതത്തിൽ പരാജയത്തിലുടെ കടന്നുപോകുന്ന വ്യക്തിയാണോ? എങ്കിൽ യേശുവിൽ ആശ്രയിക്കുകയു വിശ്വസിക്കുകയും ചെയ്താൽ യേശു നിങ്ങളുടെ പരാജയത്തെ വിജയത്തിലേയ്ക്ക് നയിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ അങ്ങയിൽ ആശ്രയിക്കുകയാൽ അങ്ങ് എനിക്കുവേണ്ടി ശത്രുവിനോട് യുദ്ധം ചെയ്ത് എന്നെ വിജിക്കുന്നവരെക്കാള് മുന്നിലാക്കുന്നതിന് നന്ദി. അവസാനത്തോളം അങ്ങയിൽ ആശ്രയിച്ച് ഉറച്ചു നിൽക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ