Uncategorized

“യഹോവഭക്തി നിക്ഷേപം ആയിരിക്കുവാൻ”

വചനം

യെശയ്യാ  33  :   6

നിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.

നിരീക്ഷണം

യിസ്രായേൽ ജനം മഹാകഷ്ടതയിലുടെ കടന്നുപോയപ്പോൾ യെശയ്യാ പ്രവാചകൻ പറഞ്ഞവാക്കുകളാണിത്. യിസ്രയാൽ ജനത്തിന് യഥാർത്ഥത്തിൽ വേണ്ടത് ദൈവമായ യഹോവ എന്ന് അടിത്തറയാണെന്ന് വ്യക്തമാക്കുന്നു. ദൈവത്തിന്റെ ആഴത്തിലുള്ള രക്ഷ, ജാഞാനം, അറിവ് എന്നിവയുടെ നിറവ് അവർക്ക് ആവശ്യമാണെന്നും അദ്ദേഹം അവരോട് പറഞ്ഞു. നിങ്ങളുടെ നിക്ഷേപം കണ്ടെത്തുവാനുള്ള താക്കോൽ യഹോവഭക്തിയും യഹോവയെ ഭയപ്പെടുകയും ചെയ്യുന്നതാകുന്നു.

പ്രായോഗീകം

ഇന്ന് താങ്കൾക്ക് എന്താണ് ആവശ്യമായിരിക്കുന്നത്? കൂടുതൽ പണമാണോ? കൂടുതൽ സന്തോഷമാണോ? കൂടുതൽ സുഹൃത്തുക്കളെയാണോ? അതോ, നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന സമ്മർദ്ദത്തിൽ നിന്നുള്ള മോചനമാണോ? ഇവയൊന്നും പ്രാധാന്യമർഹിക്കുന്നവയല്ല എന്ന് അല്ല, എന്നാൽ ഇതാണോ നമുക്ക് സംതൃപ്തി നൽകുന്നത്? യിസ്രായേൽ ജനതയ്ക്ക് അതായിരുന്നു സംതൃപ്തി. എന്നാൽ നമ്മുടെ അടിത്തറ ശരിക്കും യേശുക്രിസ്തുവായിരിക്കട്ടെ. നാം രക്ഷിക്കപ്പെട്ടവരാണെന്നും, ആകയാൽ നമുക്ക് കുറച്ച് അറിവുണ്ടെന്നും അത് ഉപയോഗിച്ച് എന്തു ചെയ്യാം എന്ത് ചെയ്തുകൂടാ എന്നുള്ള ബോധം നമുക്ക് ആവശ്യമാണ്. ഇതെല്ലാം നമുക്ക് സാധ്യമാകണമെങ്കിൽ നാം കർത്താവിനെ ഭയപ്പെടുകതന്നെ വേണം എന്ന് പ്രവാചകൻ വ്യക്തമാക്കി. ആകയാൽ നാം കർത്താവിനെ ഭയപ്പെട്ടാൽ സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും. അപ്പോൾ യഹോവാഭക്തി നമ്മുടെ നിക്ഷേപം ആയിരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ഭയപ്പെടുവാനും അങ്ങയിൽ കൂടുതൽ ആശ്രയിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x