Uncategorized

“നിക്ഷേപത്തെ ശ്രദ്ധിക്കുക”

വചനം

ലൂക്കോസ് 12 : 34

നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.

നിരീക്ഷണം

യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് ജനങ്ങളെ മുന്നോട്ട് ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതെന്ത് എന്ന് പഠിപ്പിക്കുന്ന ഒരു വേദഭാഗമാണിത്. ഓരോ മനുഷ്യരും നിക്ഷേപത്തെക്കുറിച്ച് ഓർക്കുന്നതുകൊണ്ടാണ് ദിവസവും അവരെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുവാൻ പേരിപ്പിക്കുന്നതെന്ന് യേശു ഇവിടെ വ്യക്തമാക്കുന്നു.

പ്രായോഗികം

താങ്കളുടെ നിക്ഷേപത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുവാനുള്ള സമയമാണിത്. നിങ്ങളെ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുവാൻ പ്രേരിപ്പിക്കുന്നതെന്ത്? യേശുക്രിസ്തുവിനെ അനുഗമിക്കുവാനാണോ രാവിലെ എഴുന്നേൽക്കുന്നത്? അതോ, നിങ്ങളുടെ കുടുംബത്തെ ഓർത്തിട്ടാണോ? അതോ, പണം സംമ്പാദിക്കുവാനാണോ? അതോ, നിങ്ങളെ ഏല്പിച്ചിരിക്കുന്ന ഒരു ദൗത്യം പൂർത്തീകരിക്കുവാനാണോ? ഇവയിൽ ഏതാണ് നിങ്ങളെ ഓരോദിവസവും എഴുന്നേൽപ്പിക്കുന്നത്? നിങ്ങളുടെ ജീവിത്തിലെ തീരുമാനങ്ങൾ എടുക്കുന്ന സ്ഥമാണല്ലോ ഹൃദയം. ആ ഹൃദയത്തിൽ എന്ത് നിക്ഷേപിക്കുവാൻ തീരുമാനിക്കുന്നുവോ അതിനെ പിൻതുടരുവാൻ നിങ്ങൾ ഓരോദിവസവും ശ്രമിക്കും എന്ന് യേശു കർത്താവ് ഇവിടെ വ്യക്തമാക്കുന്നു. ആകയാൽ നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയാണ് നിങ്ങളുടെ ഹൃദയം ഇരിക്കുന്നത്. നിക്ഷേപം സ്വർഗ്ഗത്തിലാണെങ്കിൽ ഹൃദയവും അവിടെ ആയിരിക്കും അല്ല പുഴുവും ചിതലും നിശിപ്പിക്കുന്ന ഈ ഭൂമിയിലാണ് നിങ്ങളുടെ നിക്ഷേപമെങ്കിൽ ഭൂമിയിലായിരിക്കും നിങ്ങളുടെ ഹൃദയവും. ആകയാൽ നമ്മുക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ നിക്ഷേപം സ്വർഗ്ഗത്തിലായിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ