“നിങ്ങളുടെ പ്രവാചകനെ അറിയാമേ?”
വചനം
യേഹേസ്ക്കേൽ 2 : 5
കേട്ടാലും കേൾക്കാഞ്ഞാലും–അവർ മത്സരഗൃഹമല്ലോ–തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.
നിരീക്ഷണം
മത്സരഗൃഹമായ യിസ്രായേൽ ജനതയോട് പ്രവചിക്കേണ്ടതിന് യേഹേസ്ക്കേൽ പ്രവാചകനെ ദൈവം അയക്കുമ്പോൾ, ദൈവം യേഹേസ്ക്കേലിനോട് പറഞ്ഞത് അവർ നിന്നെ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും എന്റെ ആലോചന അവരെ അറിയിക്കുക. അവർ പിന്നത്തേതിൽ കുറഞ്ഞപക്ഷം ഇവരുടെ ഇടയിൽ ഒരു യാഥാർത്ഥ പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയും.
പ്രായോഗീകം
ഒരു യഥാർത്ഥ പ്രവാചകൻ എല്ലാ നിലയിലുള്ളവരെയും ക്രമീകരിച്ചു നിർത്തുന്ന വ്യക്തിയാണ്. നമ്മുടെ ജീവിതം നമ്മുടെ രക്ഷകനായ യേശുക്രിസ്തു പഠിപ്പച്ചതുപോലെ ജീവിക്കുന്നതായിരിക്കണം. ആ വചനങ്ങൾ നമ്മുടെ ജീവിത്തിൽ പ്രാവർത്തീകമാക്കാതെ അതിൽ നിന്ന് നാം തെറ്റിപ്പോകുമ്പോൾ മാത്രമാണ് ആ ദൈവീക ശക്തിക്ക് മങ്ങലേൽക്കുന്നത്. അങ്ങനെ നാം ദൈവവചനം വിട്ട് മാറിപ്പോകാതെ നമ്മെ ഉറപ്പിച്ചു നിർത്തുന്നവരാണ് ദൈവത്തിന്റെ പ്രവാചകന്മാർ. അങ്ങനെ ദൈവീക ആലോചയുള്ളവ്യക്തി സ്നേഹപൂർവ്വം നമ്മോട് സംസാരിക്കുകയും നമ്മുടെ ജീവിത്തിലെ തെറ്റുകളെ ഓർമ്മിപ്പിക്കുകയും ചെയ്യു. അത് കുറ്റപ്പെടുത്തുന്ന രീതിയിലല്ല, സ്നേഹത്തോടെയുള്ള ഓർമ്മപ്പെടുത്തലുകളായിരിക്കും. നമ്മുടെ കപ്പൽ പാറപ്പുറത്ത് തട്ടി നശിക്കാതിരക്കവാൻ വച്ചിരിക്കുന്ന ലൈറ്റുകളിലെ വെളിച്ചം എന്നപോലെ അവർ പറയുന്ന വാക്കുകൾ തട്ടിക്കളയാതെ അത് വെളിച്ചമായിഎടുത്ത് ജീവിതത്തെ നേരായ മാർഗ്ഗത്തിൽ തീരിച്ചാൽ അത് നമ്മുതെ ജീവിതത്തിന് സഹായകമായിരിക്കും. എന്നെ ഇത്തരത്തിൽ നയിക്കുന്നവരെയാണ് എന്റെ ജീവിത്തിലെ പ്രവാചകന്മാരായി ഞാൻ കാണുന്നത്. നിങ്ങളുടെ ജീവിത്തിൽ ഇതപോലെ നന്മയിലേയ്ക്ക് തിരിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരുടെ വാക്കുകൾകേട്ട് അനുസരിക്കുക, അപ്പോൾ നിങ്ങളുടെ ജീവിതം ദൈവത്തിന് പ്രയോചനമുള്ളതായി മാറും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ദാസന്മാരുടെ വാക്കുളെ കേട്ട് അനുസരിക്കുവാനും അതിൽ നിലനിൽക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
