“നിങ്ങളുടെ പ്രവൃത്തിയാണ് ഏറ്റവും മികച്ച സന്ദേശം”
വചനം
1 യോഹന്നാൻ 3 : 18
കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.
നിരീക്ഷണം
യോഹന്നാൻ ഈ ലേഖനം എഴുതുമ്പോൾ താൻ വളരെ പ്രായമുള്ളവനായിരുന്നു, ആകയാൽ അന്ന് അദ്ദേഹം യേശുവിനെ അനുഗമിക്കുന്നവരെ പ്രീയ കുഞ്ഞുങ്ങളെ എന്ന് വിളിച്ചുകൊണ്ട് കത്തെഴുതി തുടങ്ങി. അങ്ങനെ എഴുതി തുടങ്ങുന്നത് പിതാക്കന്മാരുടെ ജ്ഞാനത്തോടെ എഴുതുന്നതുകൊണ്ടാണ്. യോഹന്നാനെ സ്നേഹത്തിന്റെ അപ്പോസ്ഥലൻ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം തന്നെ പറയുന്നു സ്നേഹത്തിന് വാക്കുകൾ മാത്രം പോരാ യഥാർത്ഥവും സത്യവുമായ സ്നേഹത്തിന് നല്ലവാക്കുകളെ തുടർന്ന് പ്രവൃത്തിയും സത്യവും ഉണ്ടായിരിക്കണം എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രായോഗികം
വെറും വാക്കുകൾ പറയുന്നത് വിലകുറഞ്ഞ സംസ്ക്കാരമാണ്. വാക്കുകൾ മനോഹരമാണ്, എന്നാൽ ആ വാക്കുകൾ ഒരു വ്യക്തിയുടെ നാവിൽ നിന്ന് പുറപ്പെട്ടാൽ, അതിനുശേഷം എന്താണ് അവശേഷിക്കുന്നത്? യേശുവിനെ അനുഗമിക്കുന്നവർ സംസാരിക്കുന്നതിനെക്കാൾ കൂടുതൽ പ്രവർത്തിച്ചു കാണിക്കണം. നമ്മുടെ സ്നേഹത്തിന്റെ വാക്കുകളാൽ നാം പ്രവർത്തിക്കണം. കാരണം, നമ്മുടെ പ്രവർത്തി നമ്മുടെ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. ഇത് വാക്കുകളെ വിലകുറച്ചുകാണുകയല്ല. വാക്കുകളിലൂടെ സ്നേഹം പ്രകടിപ്പിക്കുവാൻ കഴിയും, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാൻ കഴിയും, സന്തോഷം പങ്കിടുവാൻ കഴിയും, സുരക്ഷിതത്വം ഉറപ്പാക്കുവാൻ കഴിയും, സുവിശേഷം പറയുവാൻ കഴിയും, അത് കേൾക്കുന്നവരുടെ ഉള്ളിൽ പ്രത്യാശ ഉളവാക്കുവാൻ കഴിയും. ആകയാൽ എല്ലായിപ്പോഴും സുവിശേഷം പ്രസംഗിക്കുക, അതിന് ആവശ്യമായ വാക്കുകൾ ഉപയോഗിക്കുക, എന്നാൽ അതിലുപരി പ്രവർത്തിയലുടെ നിങ്ങൾ പ്രസംഗിക്കുന്നതി കാണിച്ചു കൊടുക്കുക അതാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു ചെയ്തത്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ വാക്കുകളെക്കാൾ കൂടുതൽ എന്റെ പ്രവൃത്തികളായിരിക്കട്ടെ എന്റെ സന്ദേശം, അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ