“ശിശ്രൂഷിക്കുക, സാമ്പത്തിക ഇടപാടിൽ നിന്ന് ഒഴിയുക”
വചനം
“അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു.”
നിരീക്ഷണം
പഴയനിയമത്തിൽ, യിസ്രായേലിലെ മറ്റ് പതിനൊന്ന് ഗോത്രങ്ങളുടെ പൗരോഹിത്യ ചുമതലകളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും സൂക്ഷിച്ചിരുന്ന ഗോത്രമാണ് ലേവി ഗോത്രം. യിസ്രായേലിന്റെ എല്ലാ ഭണ്ഡാരങ്ങളും കർത്താവിന് സമർപ്പിച്ചിരുന്ന എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ ലേവ്യ വംശത്തിൽ ഉണ്ടായിരുന്നു. ഈ പുരുഷന്മാർ തങ്ങളുടെ സ്വന്തം ഗോത്രത്തിലും യിസ്രായേലിലെ മറ്റ് ഗോത്രങ്ങളിലും കർശനമായ നിരീക്ഷണത്തിലാണ് ജീവിച്ചിരുന്നത്. അന്നത്തെ എല്ലാ വരവു ചിലവുകാര്യങ്ങളും ക്രിത്യമായി പരിശോദിച്ചിരുന്നതുകൊണ്ട് ആരും ഒന്നും മോഷ്ടിച്ചില്ല. എന്നാൽ ചിലപ്പോള്‍ പരാജയങ്ങള്‍ സംഭവിച്ചോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയേണ്ടി വരും. എന്നാൽ യിസ്രായേൽ ജനതയെക്കുറിച്ച് അങ്ങനെയാണ് യുഗങ്ങളായി അറിയപ്പെട്ടിരുന്നത്.
പ്രായോഗികം
വർഷങ്ങള്‍ക്കു മുമ്പ് വാഷിംഗ്ടണിലെ ടാക്കോമയിലുളള ഒരു ചെറുപ്പക്കാരനായ പാസ്റ്റർ ഒരു മുതിർന്ന മാതാവിനോട് ഇങ്ങനെ ചോദിച്ചു “യുവ പാസ്റ്ററായ എനിക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടോ?” ആ മാതാവ് ഇങ്ങനെ പറഞ്ഞു, “അതെ”! “നിങ്ങളുടെ വസ്ത്രങ്ങള്‍ ധരിക്കുക, നിങ്ങളുടെ കൈകള്‍ വഴിപാടിന് പുറത്തുവയ്ക്കുക”! ഒരു ദൈവമനുഷ്യനെന്ന നിലയിൽ ദൈവത്തിന്റെ കർശനമായ വചനത്തിന്റെ ധാർമ്മീകത അനുസരിച്ച് ജീവിക്കുകയും പണം കൈകാര്യം ചെയ്യുവാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യുക എന്നതാണ് ആ മാതാവ് ഉദേശിച്ചത്. പണത്തിന്റെയും സ്ത്രീയുടെയും പിന്നാലെ അനേകർ പോയി വിശ്വാസജീവിതം നശിച്ചതും ദൈവനാമം ദുഷിക്കപ്പെട്ടതും കണ്ടപ്പോള്‍ ആ മാതാവ് ഉപദേശിച്ചത് എത്രയോ നന്ന് എന്ന് മനസ്സിലായി. ആ ഉപദേശത്തിനനുസരിച്ച് ഞാനും എന്റെ യുവസുഹൃത്തും ജീവിച്ചതുകെണ്ട് ഇന്നും വിശ്വാസ ജീവിതത്തിൽ ഉറച്ചുനിൽക്കുവാൻ കഴിയുന്നു. നമ്മുടെ പ്രസംഗം ഫലപ്രതമാകുന്നത് സന്ദേശം കേള്‍ക്കുന്നവരുടെ ഹൃദയത്തെ സ്വാധീനിച്ച്, ഞങ്ങള്‍ പ്രസംഗിക്കുന്ന കാര്യങ്ങള്‍ അവർ ജീവിതത്തിൽ പ്രായേഗീകമാക്കുമ്പോഴാണ്. അതിന് പ്രസംഗിക്കുന്നവരുടെ ജീവിതം മാതൃകാപരമായിരിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ, വർഷങ്ങള്‍ക്കു മുമ്പ് അങ്ങ് എന്നെ വിളിച്ചതിന് യോഗ്യമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാൻ എന്നെ സഹായിക്കുന്നതിന് ഒരിക്കൽകൂടി ഞാൻ നന്ദി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇപ്പോഴും അങ്ങയുടെ വിളിക്ക് യോഗ്യമാം വണ്ണം ജീവിക്കാൻ ശ്രമിക്കുന്നു. അങ്ങനെ തുടർന്നും ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ