“നിങ്ങള്‍ പ്രത്യേകതയുള്ളവരാണ്”
വചനം
ആവർത്തനം 14 : 2
നിന്റെ ദൈവമായ യഹോവെക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
നിരീക്ഷണം
യിസ്രായേൽ ജനത്തെ നയിച്ച മോശ മരിക്കുന്നതിനും അതിനുശേഷം തന്റെ അനുയായി ആയിരുന്ന യോശുവ യിസ്രായേൽ ജനത്തെ വാഗ്ദത്ത ദേശത്തേയ്ക്ക് നയിക്കുന്നതിനും തൊട്ടുമുമ്പ് യിസ്രായേൽ ജനത്തോട് യഹോവയായ ദൈവം പറഞ്ഞ വാക്കുകളാണ് ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു നിങ്ങള്‍ എനിക്ക് പ്രത്യേകതയുള്ളവരായിരിക്കും എന്നത്.
പ്രായോഗികം
യേശുക്രിസ്തുവിന്റെ അനുയായികളായ നമ്മള്‍ ദൈവത്തിന്റെ സഭയുടെ ഭാഗമാണ്. പുതിയ നിയമ സഭ ക്രിസ്തുവിന്റെ മണവാട്ടിയാണെന്നും പഴയ നിയമത്തിൽ യിസ്രായേലിന് നൽകിയിട്ടുള്ള എല്ലാ വാഗ്ദത്തങ്ങളും പുതീയ നിയമ സഭയ്ക്കുംകൂടി നൽകിയിട്ടുള്ളതാണെന്നും നാം വിശ്വസിക്കുന്നു. ലക്ഷകണക്കിന് ദൈവമക്കളെക്കൊണ്ടാണ് ഈ ദൈവസഭ പണിതിരിക്കുന്നത്. ഇന്ന് യേശുക്രിസ്തുവിന് താങ്കളോട് പറയുവാനുള്ളത് താങ്കളെക്കുറിച്ച് മറ്റുള്ളവർ മോശമായി പറയുന്നതും പ്രവൃത്തിക്കുന്നതും യേശുക്രിസ്തു അറിയുന്നു. നമ്മുടെ ഈ ലോകത്തിന്റെ ശത്രു എപ്പോഴും നമ്മുടെ വിശ്വാസത്തെയും ആഗ്രഹങ്ങളെയും നശിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടെയിരിക്കും. വ്യക്തിപരമായി നിരവധി പരിശോധനകള്‍ താങ്കള്‍ നേരിട്ടിരിക്കാം. എന്നാൽ ഇന്ന് താങ്കളെ നോക്കി യേശുക്രിസ്തു പറയുകയാണ് താങ്കള്‍ യേശുവിന് ഒരു പ്രത്യക വ്യക്തിയാണെന്നും താങ്കള്‍ക്കുംകൂടി വേണ്ടിയാണ് യേശു ക്രൂശിൽ മരിച്ചതെന്നും മനസ്സിലാക്കണം എന്ന്. യേശുവിന്റെ സ്നേഹത്തെ ശരിക്കും മനസ്സിലാക്കി ജീവിക്കുമ്പോഴാണ് യേശുക്രിസ്തുവിന് നാം ഒരു പ്രത്യേകതയുള്ള വ്യക്തിയായി തീരുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ഒരു വിശേഷതയുള്ളവ്യക്തിയായി കണ്ടതിന് നന്ദി പറയുന്നു. അങ്ങയുടെ മാറ്റമില്ലാത്ത സ്നേഹത്താൽ എന്നെ വീണ്ടെടുത്തതിനായി നന്ദി. അങ്ങയുടെ കൃപയിൽ എന്നും നിലനിൽക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ