Uncategorized

“നിങ്ങൾക്കുവേണ്ടിയുള്ള എന്റെ പ്രാർത്ഥന”

വചനം

സങ്കീർത്തനം 20 : 1

യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.

നിരീക്ഷണം

യിസ്രായേൽ ജനതയുടെ രാജാവായ ദാവീദ് ഈ അധ്യായത്തിൽ അവർക്കുവേണ്ടി ഒരു പ്രാർത്ഥന നടത്തിയതായി കാണുന്നു. നിങ്ങൾ കഷ്ടത്തിലാകുമ്പോഴെല്ലാം നിങ്ങളുടെ നിലവിളി ദൈവം കേൾക്കാൻ ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു, ദൈവത്തിന്റെ നാമം മാത്രം നിങ്ങളുടെ സംരക്ഷണമായിരിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രാർത്ഥന ആരംഭിച്ചത്.

പ്രായേഗീകം

ദാവീദ് ഈ ലേകം വിട്ടുപോയിട്ട് ആയിരക്കണക്കിന് വർഷങ്ങൾക്കു ശേഷവും നാം നമ്മുടെ രാജ്യങ്ങൾക്കുവേണ്ടി തന്റെ പ്രാർത്ഥന പ്രാർത്ഥിക്കുമെന്ന് അദ്ദേഹം ഒരിക്കലും കരുതുവാൻ സാധ്യതയില്ല. വാസ്തവത്തിൽ, ചരിത്രിത്തിലെ ആ സമയത്ത്, തന്റെ ജനമായ യിസ്രായേലിനുവേണ്ടിയാണ് ഈ പ്രാർത്ഥന ദാവീദ് പ്രാർത്ഥിച്ചത്. അദ്ദേഹം പോയി ഒരു വർഷത്തിനുശേഷവും തന്റെ പിൻഗാമികൾ ഇത് വായിക്കുമെന്ന് അദ്ദേഹം കരുതിയോ എന്ന് ഉറപ്പില്ല. എന്നാൽ സത്യം ഇതാണ് നമ്മുടെ ആയുസ്സിനേക്കാൾ വളരെക്കാലം നമ്മുടെ പ്രാർത്ഥന നിലനിൽക്കും. നമ്മുടെ കുഞ്ഞുങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം അവർക്കും അവരുടെ തലമുറകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മുടെ പ്രാർത്ഥന തലമുറതലമുറയായി നിലനിൽക്കുന്നു. നാം നമ്മുടെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ നാം ജീവിച്ചിരിക്കുപ്പോൾ തന്നെ അതിന്റെ മറുപടി ലഭിക്കണമെന്നില്ല. പിന്നീട് വരും കാലാകാലങ്ങളിൽ ആ പ്രാർതഥന നിലനിൽക്കും.അങ്ങനെ നിനക്കുവേണ്ടിയുള്ള എന്റെ പ്രാർത്ഥന എന്ന് ദാവീദ് പ്രാർത്ഥിച്ച പ്രാർത്ഥനയായി കരുതുന്നെങ്കിൽ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും അപ്രകാരം ആയിരിക്കും. ഓ കർത്താവേ, എന്റെ സുഹൃത്തുക്കൾ കഷ്ടത്തിലാകുമ്പോൾ അവരുടെ നിലവിളികേൾക്കുമാറാകേണമേ, അങ്ങയുടെ നാമം മാത്രം അവരുടെ സംരക്ഷണമായിരിക്കേണമേ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഇന്നത്തെ പ്രാർത്ഥന അനേക വർഷം കഴിഞ്ഞാലും അതിന് മറുപടി തരുന്ന ദൈവത്തിന് നന്ദി. ആകയാൽ എന്റെ പ്രാർത്ഥന നിർത്താതെ തുടർന്നും പ്രാർത്ഥിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ