Uncategorized

“നിങ്ങൾ ആരെയാണ് ആശ്രയിക്കുന്നത്?”

വചനം

2 കൊരിന്ത്യർ 1:9

അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു.

നിരീക്ഷണം

പൗലോസ് അപ്പോസ്ഥലൻ കൊരിന്ത്യർക്ക് രണ്ടാം ലേഖനം എഴുതുമ്പോൾ വ്യത്യസ്ഥ കാരണങ്ങളാൽ (പ്രധാനമായും അസൂയാലുക്കളായ മതവിശ്വാസികളാൽ) ഒരു അപ്പോസ്ഥലൻ എന്ന നിലയിൽ പൗലോസിന്റെ അധികാരത്തെ ചോദ്യം ചെയ്യപ്പെട്ടിരുന്നു, 11-ാം അദ്ധ്യായത്തിൽ അദ്ദേഹം അതിനെ ശക്തമായി എതിർത്തു. എന്നാൽ കൊരിന്തിലെ സഭയ്ക്കുള്ള ഈ രണ്ടാമത്തെ കത്തിൽ, താനും കൂടെയുള്ളവരും മരണത്തെ മുഖാമുഖമായി കണ്ടുവെന്നും വ്യക്തമാക്കുന്നു. പ്രശ്നങ്ങളുടെ നടുവിൽ സ്വന്തം കഴിവുകളിൽ ആശ്രയിക്കണമോ അതോ മരിച്ചവരിൽ നിന്ന് മനുഷ്യരെ യഥാർത്തത്തിൽ ഉയിർപ്പിക്കുവാൻ കഴിയുന്ന യേശുക്രിസ്തുവിൽ ആശ്രയിക്കണമോ എന്ന് തിരഞ്ഞെടുക്കുവാൻ നിർബന്ധിതരായി എന്നും അദ്ദേഹം സമ്മതിക്കുന്നു, എന്നാൽ അവർ ദൈവത്തിലാശ്രയിക്കുന്നതാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുന്നു.

പ്രായേഗീകം

നാം പ്രശ്നങ്ങളാൽ വലഞ്ഞ് കൂടുതൽ നിരാശരാകുന്തോറും, കൂടുതൽ സമ്മർദ്ദത്തിലാകുകയും കൂടുതൽ വിഷാദത്തിലേയ്ക്ക് പോകുമ്പോൾ നാം ചിന്തിക്കും, ഇന്ന് എന്തു ചെയ്യുവാൻ കഴിയും? അല്ലെങ്കിൽ ഞാൻ ഇത് എങ്ങനെ പരിഹരിക്കും? അത് തികച്ചും സാധാരണമാണ്, കാരണം നാമെല്ലാവരും മനുഷ്യരാണ്. എന്നാൽ ഇത് നമ്മുടെ അവസാനമല്ല എന്നും നാം ആത്മീയരാണെന്നും ഉള്ള ധൈര്യം നമുക്കുണ്ടാകണം. അതിനർത്ഥം ദൈവം നമ്മെ ജീവിക്കുവാൻ വിളിച്ചിരിക്കുന്നത് ആത്മീകതയുടെ ഒരു മേഖലയും കൂടെയുണ്ട് എന്നതാണ്. നമ്മുടെ മഹാനായ ദൈവം നിരന്തരം മരിച്ചവരെ വീണ്ടും ജീവിപ്പിക്കുകയും ലോകമെമ്പാടും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥലം അതാണ്. നമ്മുടെ സ്വന്തം ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നതിന് നാം നമ്മെതന്നെ ആശ്രയിക്കുന്നുവെങ്കിൽ, എന്നും ആശുപത്രിവാസത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു. എന്നാൽ നാം യേശുവിൽ ആശ്രയിക്കുകയാണെങ്കിൽ അവൻ നമ്മുടെ മരിച്ച സ്വപനങ്ങളെയും ഉയിർപ്പിക്കും ഇന്ന് തീരുമാനിക്കുക നിങ്ങൾ ആരെയാണ് ആശ്രയിക്കുന്നത്?

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അങ്ങയെ ആശ്രയിക്കുവാനും അങ്ങയുടെ സംരക്ഷണം അനുഭവിക്കുവാനും കൃപ ചെയ്യുന്നതിന് നന്ദി. തുടർന്നും അങ്ങയിൽ ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x