Uncategorized

“നിങ്ങൾ മറന്നില്ല അല്ലേ?”

വചനം

സങ്കീർത്തനം  103 : 2

എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.

നിരീക്ഷണം

യിസ്രായേൽ ചരിത്രത്തിലെ ഏറ്റവും കീർത്തികേട്ട രാജാവായ ദാവീദ് തന്റെ ഹൃദയത്തിന്റെ ആഴത്തോട് സ്വയം പറഞ്ഞ കാര്യം ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ദാവീദ് തന്റെ അത്മാവിനോട് ആവശ്യപ്പെടുന്നത് ദൈവത്തെ നിരന്തരം സ്തുതിക്കുവാനും യേശുവിനെ സേവിച്ചതുമുലം ലഭിച്ച അനുഗ്രഹങ്ങളെ ഓർക്കുവാനും ആണ്.

പ്രായോഗികം

ഒരാളുടെ അന്തരാത്മാവിലാണ് അയാളുടെ വികാരവിചാരങ്ങൾ ഊരിത്തിരിയുന്നത്. അവിടെ നിന്നു തന്നെ വ്യസനത്താലുള്ള ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള കരച്ചിലും അതുപോലെ ആഹ്ളാതത്തോടുകൂടി ആർപ്പുവിളിക്കുന്ന സന്തോഷവും ഉണ്ടാകുന്നത്. ചിലപ്പോൾ ആത്മാവിനോട് പ്രതികരിക്കുവാൻ കൽപ്പിക്കണം അപ്പോഴാണ് അത് ഉളവായിവരുന്നത്. ആത്മാവിനെ സ്വയം ചിന്താഭാരത്താൽ കാടുകയറുവാൻ വിടാതിരിക്കണം. നാം നമ്മുടെ ആന്തരീക ചിന്തകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അതിനോട് യഹോവയായ ദൈവത്തെ സ്തുതുക്കുവാൻ ആവശ്യപ്പെടുകയും ചെയ്യണം. കാരണം, യേശുവിനെ അനുഗമിക്കുന്നു എന്നതിൽ നിന്നു ലഭിക്കുന്നതാണ് നമ്മുടെ ജീവിത്തിലെ എല്ലാ വ്യക്തിഗത നേട്ടങ്ങളും. ദൈവം നമുക്കുവേണ്ടി എന്തെല്ലാം ചെയ്തു എന്നതിന് ഉദാഹരണങ്ങളാണ്, അവൻ നമുക്ക് നിത്യജീവൻ നൽകി, രോഗ സൗഖ്യം നൽകി, നിത്യമരണമായ നരഗത്തിൽ നിന്ന് നമ്മെ വീണ്ടെടുത്തു, സ്നഹവും മനസ്സലിവും, ദയയും നമ്മെ അണിയിച്ചു. അവൻ നമ്മുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ നമുക്ക് നൽകി, നാം വാർധക്യത്തിലേയക്ക് വഴുതുമ്പോൾ അവൻ നമ്മുടെ യൗവ്വനത്തെ പുതുക്കി നൽകി. സങ്കീർത്തനം 103 ൽ പറഞ്ഞിരിക്കിന്ന ചില കാര്യങ്ങളാണ് എടുത്ത് എഴുതിയിരിക്കുന്നത്. ഇന്ന് ദൈവത്തെ സ്തുതിക്കുന്നതിൽ നിങ്ങൾ കുറവു വരുത്തിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ ആത്മാവിനോടു ചോദിക്കുക ദൈവത്തെ സ്തുതിക്കുവാൻ മറന്നുപോയിട്ടില്ലല്ലോ അല്ലേ? എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ നിത്യം സ്തുതിക്കുവാനും ഒരിക്കലും അങ്ങ് ചെയ്ത ഉപകാരങ്ങൾ മറന്നുപോകാതിരിക്കുവാനും എനിക്ക് കൃപനൽകുമാറാകേണമേ. ആമേൻ