“പറയുവാൻ ഇഷ്ടപ്പെടാത്ത കാര്യം”
വചനം
എബ്രായർ 9 : 27
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു.
നിരീക്ഷണം
ആരും സംസാരിക്കുവാനും കേൾക്കുവാനും ഇഷ്ടപ്പെടാത്ത ഒരു വിഷയമാണ് എബ്രായ ലേഖന കർത്താവ് ഇവിടെ ഉദ്ധരിക്കുന്ന മരണവും ന്യായവിധിയും. നാം ഓരോരുത്തരും ഭാവിയിൽ ഈ രണ്ട് സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഇവിടെ ഉറപ്പിച്ച് ലേഖകൻ പറയുന്നു.
പ്രായോഗികം
ഈ വിഷയത്തെക്കുറിച്ച് എഴുതേണ്ടി വരരുതെന്ന് ആഗ്രഹിക്കുന്നു. പക്ഷേ, നമ്മെ നല്ലവാർത്ത എപ്പോഴും കേൾപ്പിക്കുമ്പോൾ നാണയത്തിന് രണ്ടു വശമുള്ളതു പോലെ അതിനെരു മറുവശം ഉണ്ടെന്ന് നാം ചിന്തിക്കണം. ഒരു ദിവസം നാം ഓരോരുത്തരും മരിക്കും, നാം മാത്രമല്ല നമ്മുടെ സുഹൃത്തുക്കളും മരിക്കുവാൻ പോകുകയാണ്. എന്നാൽ മരണശേഷം നാം നിത്യതയിൽ ഒരു ന്യായവിധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് വിശുദ്ധ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. ആ ന്യാവിധി നല്ലതോ ചീത്തയോ ആകട്ടെ, നാം ഒരിക്കലും അത് അഭിമുഖീകരിച്ചിട്ടില്ലാത്തതിനാൽ നാമെല്ലാവരും അതിനെക്കുറിച്ച് ആശങ്കാകുലരാണ് എന്നതാണ് സത്യം. നാം കോടതയിൽ ഒരു ജഡ്ജിയുടെ മുന്നിൽ നിന്നിട്ടുണ്ടെങ്കിൽ മാത്രമേ അതിന്റെ ഭയാനകത മനസ്സിലാകുകയുള്ളൂ. എന്നാൽ ഇത് സർവ്വശക്തനായ ദൈവമാണ് ജഡ്ജി എന്നത് വളരെ ഭയാനകരമാണ്. എന്നാൽ അന്ത്യ ന്യായവിധിയിൽ നിന്നും രക്ഷപ്പെടുവാനുള്ള ഒരു സുവാർത്ത!!!! നിങ്ങൾ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്താൽ നിങ്ങൾ എന്നേയ്ക്കും ജീവിക്കുക മാത്രമല്ല അന്ത്യന്യായവധിയിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം. ആകയാൽ മരണത്തെയും ന്യായവിധിയെയും ഭയപ്പെടാതെ യേശുവിൽ വിശ്വസിച്ച് നല്ലൊരു ക്രിസ്തീയ ജീവിതം നയിക്കുവാൻ നമുക്ക് ജീവനോടെ ഇരിക്കുമ്പോൾ തീരുമാനിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ചുകൊണ്ട് മരണത്തെയും ന്യായവിധിയെയും ജയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ