Uncategorized

“പലരെക്കാളും ഏറ്റവും കൂടുതൽ”

വചനം

നെഹെമ്യാവ്  7 : 2

ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

നിരീക്ഷണം

പേർഷ്യൻ രാജാവായ അർത്ഥഹ്ശിഷ്ടാ രാജാവിന്റെ കാലത്ത് ബാബിലോണിൽ നിന്ന് യെരുശലേമിന്റെ മതിൽ പുനർ നിർമ്മിക്കുന്നതിന് രേഖാമൂലമുള്ള കൽപ്പന വാങ്ങി പുറപ്പെട്ടത് നെഹമ്യാവ് ആണ്. മതിൽ പണി പൂർത്തിയാക്കിയ ശേഷം നെഹെമ്യാവ് തന്റെ സഹോദരനെ യെരുശലേം നഗരത്തെ സൂക്ഷിക്കേണ്ട ചുമതല ഏൽപ്പിച്ചു. തന്റെ സഹാദരനായ ഹനാനി പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു, അതുകൊണ്ടാണ് അദേഹത്തെ ഏൽപ്പിച്ചതെന്ന് നെഹമ്യാവ് പറയുന്നു.

പ്രായോഗികം

ഈ ഭൂമിയിൽ നിങ്ങൾക്ക് ഒരിക്കലും ഒരു തികഞ്ഞ വിശ്വസഥനായ വ്യക്തിയെ കണ്ടെത്തുവാൻ കഴിയുകയില്ല. സത്യം പറഞ്ഞാൽ യേശുവിനെ അറിയാത്ത സത്യസന്തരായ ആളുകൾ ഈ ലോകത്ത് ഉണ്ട്. എന്നാൽ നെഹമ്യാവ് തന്റെ സ്വന്തം സഹോദരനെ മറ്റാരെക്കാളും വിശ്വസിച്ചിരുന്നു. കാരണം ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽപോലും അവൻ പ്രതികരിക്കുന്ന രീതി അവനറിയാമായിരുന്നു, എന്നാൽ നെഹമ്യാവ് ഇപ്രകാരം പറഞ്ഞു, എന്റെ സഹോദരൻ യഹോവയായ ദൈവത്തെ ഏറ്റവും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ആകായാൽ നമ്മുടെ ദൈവത്തിന്റെ പ്രവർത്തികളെ നയിക്കുവാൻ ആരെയെങ്കിലും തിരയുമ്പോൾ യേശുവിനെ സ്നേഹിക്കുന്ന ഏറ്റവും സത്യസന്ധതയുള്ള ഒരു വ്യക്തിയെ എപ്പോഴും തിരഞ്ഞെടുക്കുക, എങ്കിൽ മാത്രമേ നാം ഉദ്ദേശിക്കുന്ന ഫലം അതിൽ നിന്ന് പുറത്തുവരികയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ഏൽപ്പിക്കുന്ന കാര്യങ്ങൾ വിശ്വസ്ഥതയോടെ ചെയ്യുവാനും ദൈവ ഭക്തയോടെ ജീവിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ.