Uncategorized

“പാപം മറയ്ക്കുവാൻ കഴിയില്ല”

വചനം

സംഖ്യാപുസ്തകം 32 : 23

എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും.

നിരീക്ഷണം

യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽ രണ്ട് ഗോത്രങ്ങളായിരുന്നു ഗാദ്യരും രൂബേന്യരും. യിസ്രായേല്യർ യോർദ്ദാൻ കടന്ന് കനാന്യരെ പരാജയപ്പെടുത്തുന്നതിനുമുമ്പ് ഈ രണ്ടു ഗോത്രങ്ങള്‍ക്കും യോർദ്ദാൻറെ കിഴക്കു ഭാഗത്തുള്ള ദേശം വളരെ ഇഷ്ടമായി.  അവർ മോശയോട് ഞങ്ങള്‍ക്ക് ഈ ദേശം അനുവദിച്ചു തന്നാൽ ഞങ്ങളുടെ സഹോദരങ്ങള്‍ കനാൻ പിടിച്ചെടക്കുന്നതു വരെ ഞങ്ങള്‍ അവർക്ക് വേണ്ടി യുദ്ധം ചെയ്യാം. അതിനുശേഷം മടങ്ങി വന്ന് ഈ ദേശത്ത് പാർക്കുവാൻ അനുവദിക്കണം. മോശ അതിന് അനുവാദം കൊടുത്തുവെങ്കിലും ഇപ്രകാരം അരുളിചെയ്തു നിങ്ങള്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാപം നിങ്ങളെ കണ്ടെത്തും.

പ്രായോഗികം

നമ്മുടെ ജീവിതത്തിലുടനീളം നാം ചിന്തിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യം നമുക്ക് പാപം മറയ്ക്കുവാൻ കഴിയുകയില്ല എന്നതാണ്. നമ്മുടെ സുഹൃത്തുകയളെക്കുറിച്ച് നാം ചിന്തിച്ചാലും അവരുടെ പാപം വെളിപ്പെട്ടുവന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയും. ഉന്നത തലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്ദ്യോഗസ്ഥരെ നോക്കിയാലും നമുക്ക് അവരുടെ പാപം വെളിപ്പെട്ടുവരുന്നത് കാണുവാൻ കഴിയും.  യേശുക്രിസ്തുവിന്റെ രക്തത്തിനല്ലാതെ നമ്മുടെ പാപത്തിന്റെ കറ മറയ്ക്കുവാൻ മറ്റൊന്നിനും കഴിയുകയില്ല. ആകയാൽ പ്രീയ സുഹൃത്തേ, താങ്കള്‍ ഇന്ന് പാപഭാരത്താൽ വലയുകയാണോ? താങ്കള്‍ ചെയ്ത തെറ്റുകള്‍ വെളിപ്പെട്ടതുകൊണ്ട് നിരാശിയിൽ മുഴുകിയാണോ താങ്കള്‍ ജീവിക്കുന്നത്? ഒരു കാര്യം മനസ്സിലാക്കുകു, താങ്കളുടെ പാപക്കറ മറയ്ക്കുവാൻ യേശുക്രിസ്തുവിൽ തങ്ങളെ തന്നെ സമർപ്പിക്കുക യേശുക്രിസ്തുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ പാപം മറയ്ക്കുവാനായി കാൽവറിയൽ സ്വന്തം രക്തം ചൊരിഞ്ഞതിനായി നന്ദി.  എന്റെ പാപം ഒരിക്കലും ഞാൻ മറയ്ക്കാതെ ഏറ്റുപറഞ്ഞ് അങ്ങയിൽ നിന്ന് പാപ ക്ഷമ പ്രപിച്ചുകൊണ്ട് ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ