Uncategorized

“പാപികൾക്കായി കാത്തിരിക്കുന്നവൻ”

വചനം

ലൂക്കോസ്  19 : 7

കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.

നിരീക്ഷണം

കാട്ടത്തി മരത്തിൽകയറി ഒളിച്ചിരുന്ന് യേശുവിനെ കാണുവാൻ ആഗ്രഹിച്ച സക്കായി എന്ന ആ ചെറിയ മനുഷ്യനോട് “സക്കായിയെ വേഗം ഇറങ്ങി വാ ഞാൻ ഇന്ന് നിന്റെ വീട്ടിൽ താമസിക്കും” എന്ന് പറഞ്ഞ് യേശു അവനോടുകൂടെ വീട്ടിൽ പോയി പാർത്തു. ചുങ്കം പിരുവുകാരനായ സക്കായി റോമാ ഗവൺമെന്റിനു വേണ്ടി ചുങ്കം പിരിച്ചിരുന്നതുകൊണ്ട് തന്റെ സഹ യഹൂദന്മാർ അവനെ വളരെ വെറുക്കുകയും അവനെ ഒരു പാപിയായി കാണുകയും ചെയ്തിരുന്നു.

പ്രായോഗികം

മതം എന്നാൽ ജനങ്ങളെ അവരുടെ നീതിയുടെ മാനദണ്ധങ്ങളെ അടിസ്ഥാനമാക്കി നീതിമാന്മാരായോ അനീതി ചെയ്യുന്നവരെന്നോ വിലയിരുത്തുക പതിവാണ്. പാപികളെ യേശു സ്നേഹിച്ചു, കാരണം അവർക്ക് പ്രശ്നങ്ങളുണ്ടെന്നും എന്നാൽ അത് സമ്മതിക്കാത്തവരാണ് അവർ എന്നും കണ്ടു. മറുവശത്ത് അവരുടെ മതപരമായ ശത്രൂക്കൾ അവർക്കുണ്ട്. അങ്ങനെയുള്ളവർ തങ്ങളുടെ സ്വന്തം ജീവിതത്തിന്റെ കാര്യത്തിൽ വരുമ്പോൾ സ്വന്തം തെറ്റുകളെ സമ്മതിക്കുവാൻ അവർ തയ്യാറാകുകയില്ല. അവർക്ക് അവരുടെതായ നിയമങ്ങളുടെ പട്ടികതന്നെ ഉണ്ട്, അതാണ് അവർക്ക് പ്രധാനം, നിങ്ങൾ അവരുടെ മിയമങ്ങളോട് യോജിക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു പാപിയായി അവർ കണക്കാക്കും. ഒരു പാപി തന്റെ പാപം വിട്ട് മാറുന്നതോ രൂപാന്തപ്പെടുന്നതോ കാണുവാൻ പോലും അവർക്ക് താല്പര്യമില്ല, പകരം അവർ അവരെ പാപി എന്ന് മുദ്രകുത്തും. എന്നാൽ പാപികളെ രക്ഷിക്കുവാൻ യേശു ഈ ഭൂമിയലേയ്ക്കുവന്നു എന്നതിനാൽ യേശുവിന് നന്ദി പറയാം. ആകയാൽ നമുക്കോരോരുത്തർക്കും പാപികളുടെ അടുത്തേയക്ക് ഓടിപ്പോകാം കാരണം നാം പാപിയായിരുന്നപ്പോൾ, എല്ലാവരും നമ്മെ തള്ളിക്കളഞ്ഞപ്പോൾ യേശു നമ്മുടെ അടുക്കൽ വന്നു നമ്മെ രക്ഷിച്ചുവല്ലോ!!

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ പാപയായിരുന്നപ്പോൾ എന്നെ രക്ഷിച്ചതിന് നന്ദി. എന്റെ ചുറ്റുമുള്ളവരോട് അങ്ങയുടെ രക്ഷയെക്കുറിച്ച് പറയുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ