Uncategorized

“പിറുപിറുക്കാതെ ദാനം ചെയ്യുന്ന ഹൃദയങ്ങൾ”

വചനം

ആവർത്തനം 15:10

നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.

നിരീക്ഷണം

നമ്മുടെ ഇടയിൽ ജിവിക്കുന്ന ദരിദ്രരായ ആളുകൾ എപ്പോഴും ഉണ്ടായിരിക്കും. അവകാശം നിഷേധിക്കപ്പെട്ട അത്തരം ആളുകളോട് എങ്ങനെ പെരുമാറണമെന്ന് ദൈവം യിസ്രായേൽ ജനതയ്ക്ക് വ്യകതമായ നിർദ്ദേശങ്ങൾ നൽകി. മനസ്സുകൊണ്ട് പിറുപിറുക്കാതെ അവർക്ക് ഉദാരമായി കൊടുക്കാൻ അവൻ അവരോട് പറഞ്ഞു. അവരുടെ ഔദാര്യത്തിന് മറുപടിയായി, അവർ കൈകൾ കൊണ്ട് ചെയ്യുന്ന എല്ലാകാര്യങ്ങളിലും അവരെ അനുഗ്രഹിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു.

പ്രായേഗീകം

നമ്മുടെ ജീവിത്തിൽ വളരെ അത്യാവശ്യഘട്ടങ്ങളിൽ ചിലർ മുന്നോട്ട് വന്ന് നമ്മെ സഹായിച്ച നന്ദർഭങ്ങൾ നാം എന്നും ഓർക്കും. അങ്ങനെ സഹായിക്കുന്നവരും ഉദാരമനസ്കതയുള്ളവരും എന്നും അഭിവൃദ്ധി പ്രാപിക്കുന്നതും നമുക്ക് കാണുവാൻ കഴിയും. ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ദൈവം യിസ്രയേൽ ജനത്തിന് നൽകിയ വാഗ്ദത്തവുമായി ബന്ധപ്പെട്ട ഒരു സംഭവമാണിത്. യിസ്രായേല്യർക്ക് ഉണ്ടായതുപോലുള്ള വെല്ലുവിളികൾ നമുക്കും ഉണ്ടാകുവാൻ ഇടയുണ്ട്. എന്നാൽ ദൈവം നമ്മുടെ സങ്കേതമാണെന്ന് യഥാർത്ഥത്തിൽ നാം വിശ്വസിക്കേണ്ടതാണ്. അങ്ങനെ നാം വിശ്വസിക്കുന്നുവെങ്കിൽ ദൈവം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കും. നമ്മോടുള്ള അവന്റെ കല്പന നമ്മുടെ ഇടയിലുള്ള ദരിദ്രരെ പാലിക്കുക എന്നതാണ്. ദൈവത്തോടുള്ള അനുസരണത്തിൽ നിന്നാണ് നാം അങ്ങനെ ചെയ്യുന്നത്. മാത്രമല്ല ആവശ്യമുള്ളവരോട് യഥാർത്ഥ അനുഗമ്പയോടെ സഹായിക്കുവാൻ നാം തയ്യാറാകണം. എല്ലാറ്റിനും ഉപരി നാം എന്തു ചെയ്താലും അത് പിറുപിറുക്കുന്ന ഹൃദയങ്ങളോടെ ആകരുത്.

പ്രാർത്ഥന

പ്രീയ യേശുവേ,

ദരിദ്രരെ സഹായിക്കുവാനും അവർക്ക് വേണ്ടുന്നത് ചെയ്തുകൊടുക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x