Uncategorized

“പിൻതുടർച്ചാവകാശം”

വചനം

1 പത്രോസ് 3 : 9

ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.

നിരീക്ഷണം

ഇവിടെ അപ്പോസ്ഥലനായ പത്രോസ് നമ്മെ ഓർമ്മിപ്പിക്കുന്നത് നാം യേശുക്രിസ്തുവിന്റെ അനുയായികൾ ആണെന്നും നാം ജീവിക്കേണ്ടത് ഈ ലോകർ ജീവിക്കുന്ന രീതിയ്ക്ക് വിപരീതമായിരിക്കണം എന്നും ഈ വചനത്തിലൂടെ അറിയിക്കുന്നു. നമ്മോട് തിന്മ ചെയ്യുന്നവരെ അനുഗ്രഹിച്ചുകൊണ്ട് നാം തിന്മയ്ക്ക് പകരം നന്മ ചെയ്യണം.

പ്രായോഗികം

നമ്മെ ചയിട്ടിയാൽ തിരിച്ച് ചവിട്ടുക എന്നത് സ്വാഭാവീക പ്രതികരണമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ചവിട്ട് വിതച്ചാൽ തിരിച്ച് ചവിട്ട് കൊയ്യും, അതാണ് വിതയുടെ നിയമം. എന്നാൽ തിരിച്ച് ചവിട്ടുന്നതിനു പകരം അനിഗ്രഹം തിരികെ കൊടുക്കുവാൻ ഇവിടെ പത്രോസ് നമ്മെ പ്രബോധിപ്പിക്കുന്നു. കാരണം, അനുഗ്രഹം വിതയ്ക്കുമ്പോൾ നാം ഒരു അവാശം കൊയ്യുന്നു. ഒരു പിൻതുടച്ചാവകാശം സമയത്തിനനുസരിച്ച് നമുക്ക് ലഭിക്കും. അങ്ങനെ ചെയ്യുന്നവരുടെ അനുഗ്രഹം സ്വർഗ്ഗത്തിൽ നിക്ഷേപിച്ചിരിക്കും അത് സമയമാകുമ്പോൾ നമ്മുക്ക് “പിൻതുടർച്ചാവകാശമായി” ലഭിക്കും. നമ്മെ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ!

പ്രാർത്ഥന

പ്രീയ യേശുവേ,

ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ അങ്ങനെയുള്ളവരെ അനുഗ്രഹിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ