“പൂർണ്ണമായ ഉറപ്പ്”
വചനം
റോമർ 4 : 21
അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.
നിരീക്ഷണം
റോമിലെ സഭയോട് വിശ്വാസത്തെക്കുറിച്ച് വിശുദ്ധ പൗലോസ് വിവരിക്കുന്നു. വാസ്തവത്തിൽ അതാണ്, അബ്രഹാമിന്റെ വിശ്വാസം. അബ്രഹാം തന്റെ ഭാര്യയായ സാറയ്ക്ക് 90 വയസ്സുള്ളപ്പോൾ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചത് വളരെ അത്ഭുതമാണ്. ആ അത്ഭുതം നടന്നത് ന്യായപ്രമാണം മൂലമല്ല, മറിച്ച് ദൈവത്തിന് ഒരു വൃദ്ധനെയും സ്ത്രീയെയും വീണ്ടും ജീവിപ്പിക്കുവാൻ കഴിയുമെന്ന് അബ്രഹാമിന് പൂർണ്ണമായി ഉറച്ചതുകൊണ്ടാണ് എന്ന് പൗലോസ് ഇവിടെ വ്യക്തമാക്കുന്നു.
പ്രായോഗീകം
എന്റെ സുഹൃത്തേ, നൂറുവയസ്സുള്ള ഒരു പുരുഷനും തൊണ്ണൂറുവയസ്സുള്ള ഒരു സ്ത്രീയും ഒരു കുഞ്ഞിനെ ഗർഭം ധരിക്കുവാണ കഴിയുമെങ്കിൽ, നിങ്ങൾ എന്താണ് അസാധ്യമെന്ന് പറയുന്നത്? നിങ്ങൾക്ക് രക്ഷപ്പെടുവാൻ ഒരു വഴിയുമില്ലെന്ന് തോന്നുന്ന പർവ്വത സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്നത് സത്യമാണ്. എന്നാൽ ദൈവത്തിന് അവയെ നീക്കുവാൻ ശക്തിയുണ്ടെന്ന് നിങ്ങൾ പൂർണ്ണമായി വിശ്വസിച്ചാൽ അത് അങ്ങനെ സംഭവിക്കും. അബ്രഹാം പൂർണ്ണമായി വിശ്വസിച്ച അതേ ദൈവം ഇന്നും പ്രവർത്തിക്കുവാൻ ശക്തനാണ്. ആകയാൽ നിങ്ങൾ ഏതു പ്രശ്നത്തിന്റെ നടുവിലായിരിക്കുന്നുവെങ്കിലും അതിൽ നിന്ന് പൂർണ്ണമായി വിടുവക്കുവാൻ ശക്തനാണ് ഈ ദെവം എന്ന് ഉറച്ചു വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്താൽ അങ്ങനെ തന്നെ സംഭവിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ഏതു പ്രശ്നത്തിൽ നിന്നും വിടുവിക്കുവാൻ ശക്തനെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. തുടർന്നും അങ്ങയിൽ ആശ്രയിച്ച് ഉറച്ചിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
