Uncategorized

“പ്രതീക്ഷയുടെ ഒരു വാഗ്ദത്തം”

വചനം

ഉല്പത്തി 9 : 13

ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും.

നിരീക്ഷണം

വെള്ളപ്പൊക്കത്തിനുശേഷം, നോഹയോടും എല്ലാ ജീവജാലങ്ങളോടും ദൈവം ഒരു ഉടമ്പടി ചെയ്തു. അത് ദൈവത്തിന്റെ മഴവില്ല് ആകാശത്തു വെയ്ക്കും എന്നതായിരുന്നു. ഈ ഉടമ്പടി ദൈവത്തിന്റെ കരുണ, സംരക്ഷണം, ജീവന്റെ സംരക്ഷണം എന്നിവയെ പ്രതിനിധീകരിക്കുന്നു. മഴവില്ല് ദൈവത്തിന്റെ വിശ്വസ്തതയുടെയും സ്ഥായിയായ, സ്നേഹത്തിന്റെയും ദൃശ്യമായ ഒരു ഓർമ്മപ്പെടുത്തലായിരുന്നു.

പ്രായോഗികം

നാം നമ്മുടെ ജീവിത്തിൽ വെല്ലുവിളികളും അനിശ്ചിതത്വങ്ങളും നേരിടുമ്പോൾ, നോഹയുമായുള്ള ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് നമുക്ക് ഉറപ്പു നൽകുകയാണ് ഈ ദൈവത്തിന്റെ വാഗ്ദത്തം. മഴവില്ല് പ്രത്യാശയുടെ പ്രതീകമായി വർത്തിക്കുന്നു, ദൈവം തന്റെ വാഗ്ദത്തങ്ങൾ പാലിക്കുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. നാം പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങൾ കാണുമ്പോൾ ദൈവത്തിന്റെ ഉടമ്പടിയുടെ വിശ്വസ്തതയിൽ അവിശ്വസിക്കുന്നു. എന്നാൽ മഴവില്ല് നമ്മുടെ ജീവിത കൊടുങ്കാറ്റുകളുടെ ഇടയിൽ പ്രത്യാശയും ഉറപ്പും കണ്ടെത്തുവാൻ നമ്മെ സഹായിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ അങ്ങയുടെ വാഗ്ദത്തങ്ങളുടെ ഉറപ്പിൽ എന്റെ വിശ്വാസം ഉറപ്പിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ