Uncategorized

“പ്രത്യാശയിൽ ഉറച്ചുനിൽക്കുക”

വചനം

ഫിലേമോൻ  1 : 22

ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.

നിരീക്ഷണം

ഫിലേമോന്റെ പുസ്തകം വളരെ ചെറുതാണ് കാരണം അതിന് ഒരു അധ്യായം മാത്രമേയുള്ളൂ. പൗലോസിന്റെ പഴയ സുഹൃത്തായ കൊലോസ്യയിലുള്ള ഫിലേമോനോട് ഒരു സഹായം അഭ്യർത്തിച്ചുകൊണ്ട് എഴുതുന്ന ഒരു കത്താണിത്. ഈ സമയത്ത് പൗലോസ് റോമിൽ തടവിൽ പാർക്കുകയാണ്. അവിടെ ഫിലേമോന്റെ ദാസനായ ഒനേസിമോസ് തന്റെ യജമാനനെ വിട്ട് ഓടിപ്പോകുകയും തൻമുലം പൗലോസിടെപ്പം തടവിൽ തന്നെ സേവിക്കുവാൻ വന്നു പെടുകയും ചെയ്തു. അവിടെ വച്ച് ഒനേസിമോസിനെ പൗലോസ് സുവിശേഷം പറഞ്ഞ് രക്ഷയിലേയ്ക്ക് വരുത്തുകയും അവൻ യേശുവിന്റെ ശക്ഷ്യനായി മാറുകയു ചെയ്തു. ദൈവത്തിൽ നിന്നും പാപക്ഷമ കിട്ടിയ ഒരു സഹോദരനെ തിരികെ ദാസനായി സ്വീകരിക്കുവാൻ പൗലോസ് ഫിലേമോനോട് ആവശ്യപ്പെടുകയാണ്. ഈ കത്ത് എഴുതുമ്പോൾ പൗലോസ് ജയിലിൽ ആണ് എന്നതാണ് ഇതില പ്രധാന വിഷയം. ഈ ലേഖനത്തിന്റെ അവസാനം അദ്ദേഹം പറയുന്നത് ഫിലിപ്പയിൽ എനിക്ക് ഒരു മുറി താമസിക്കുവാൻ ഒരുക്കുവീൻ എന്നാണ്. ജയലിൽ നിന്ന് ഇറങ്ങിയാൽ എനിക്ക് വന്ന് നിങ്ങളെ കാണുവാൻ ആഗ്രഹമുണ്ട് എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രായോഗികം

ചില ചരിത്രകാരന്മാർ പറയുന്നത് പൗലോസ് എ.ഡി. 5 ൽ ജനിക്കുകയും ഏകദേശം എ.ഡി. 67 ൽ മരിക്കുകയും ചെയ്തു എന്നാണ്. 55-ാം വയസ്സിൽ ഒരു റോമൻ ജയിലിൽ ചീഞ്ഞഴുകി മരിക്കും എന്ന് ഉറപ്പായ സാഹചര്യത്തിലും അവിടെ നിന്ന് എപ്പോഴെങ്കിലും ദൈവം രക്ഷപ്പെടുത്തും അതിനുള്ള അവസരം ഉണ്ടാകും എന്ന് ഉറപ്പിക്കുവാൻ ഒരു സാധ്യതയും ഇല്ലാത്ത സാഹചര്യത്തിലും താൻ ഉറപ്പോടെ വിശ്വസിച്ചു. ആ വിശ്വാസത്തെ ദൈവം കണക്കിടുകയും ഏകദേശം മൂന്ന് വർഷങ്ങൾക്കു ശേഷം തന്നെ കുറ്റവിമുക്തനാക്കപ്പെടുകയും ജയലിൽ നിന്ന് ഇറങ്ങുകയും തന്റെ നാലാമത്തെ മിഷണറി യാത്ര താൻ നടത്തുകയും ചെയ്തു. പൗലോസിന് ഫിലേമോന്റെ അഥിതികൾക്കുള്ള മുറിയിൽ ഉറങ്ങുവാൻ കഴിഞ്ഞതായി നമുക്ക് രേഖകൾ ഇല്ല പക്ഷേ, ഒരുവേള താമസിച്ചിരിക്കാം. താങ്കൾ ഇന്ന് ഒരിക്കലും രക്ഷപ്പെടുവാൻ പഴുതില്ലാതെ അടഞ്ഞിരിക്കുന്ന ചില വാതിലുകളുടെ മുന്നിൽ മുട്ടി തളർന്നിരികയായിരിക്കാം. എന്നാൽ നിങ്ങളുടെ വിശ്വാസവം ഉറപ്പും എന്നും കാത്തുസൂക്ഷിക്കുക ദൈവം തക്കസമയത്ത് അതിനുള്ള വഴിതുറന്ന് അതിലൂടെ കടത്തിവിടുകതന്നെ ചെയ്യും. പ്രത്യാശയ്ക്ക് ഭംഗം വരുത്തരുത്!!

പ്രാർത്ഥന

പ്രീയ യേശുവേ

പലപ്പോഴും അടഞ്ഞുപോയെന്ന് വിചാരിച്ച പല വാതിലുകളും തുറന്ന് എന്നെ മുന്നോട്ട് തടത്തിയതിന് ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. തുടർന്നും എന്റെ പ്രത്യാശ എന്നും കാത്തു സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ