Uncategorized

“പ്രബോധനം ഇഷ്ടപ്പെടുക”

വചനം

സദൃശ്യവാക്യം 12 : 1

പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.

നിരീക്ഷണം

ഇത്രയും ബുദ്ധിമാനും ജ്ഞാനിയുമായ ഒരു മനുഷ്യന്റെ ലളിതവും കഠിനവുമായ പ്രസ്ഥാവനയാണിത്. ശലോമോൻ രാജാവ് പറഞ്ഞു, നിങ്ങൾ ശിക്ഷണം ഇഷ്ടപ്പെടുന്നെങ്കിൽ പരിജ്ഞാനം ഇഷ്ടപ്പെടും. എന്നാൽ നിങ്ങൾ അച്ചടക്കം പൂർണ്ണഹൃദയത്തോടെ നിരസിക്കുകയാണെങ്കിൽ നിങ്ങൾ മണ്ടനാണ്.

പ്രായേഗീകം

ശലോമോൻ രാജാവ് ആണ് ഈ വചനം വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം ഇപ്രകാരം പറഞ്ഞു നിങ്ങൾക്ക് അച്ചടക്കം വേണ്ടങ്കിൽ നിങ്ങൾ ഒരു മണ്ടനാണ്. മണ്ടൻ എന്നത് “മനസ്സിന്റെ മന്ദത” എന്നതാണ് അർത്ഥം. അച്ചടക്കത്തോട് അക്രമാശക്തമായി പ്രതികരിക്കുന്നവരെ ഓർക്കുക, സാധാരണയായി അവർ വളരെ ബുദ്ധിമാന്മാർ ആയിരിക്കില്ല. ഈ വാക്കിന്റെ മറ്റൊരു അർത്ഥം “മദ്യപിച്ചതുപോലെ പ്രതികരിക്കുക” എന്നാണ്. ഇന്ന് വിദ്യാലയങ്ങളിലേ അദ്ധ്യാപകരയെും മുതിർന്ന ഉദ്യോഗസ്ഥരേയും ബഹുമാനിക്കുന്ന വിദ്യാർഡത്ഥികളെ വെറിക്കുകയും അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന ഒരുകൂട്ടം വിദ്യാർത്ഥികളെ നമുക്ക് കാണുവാൻ കഴിയും. ഒരു ചോദ്യം ഇതാണ് അച്ചടക്കം വെറുക്കുന്ന വ്യക്തിക്ക് അത് എങ്ങനെ ദോഷം ചെയ്യും? ഒരു വ്യക്തിക്ക് ദിശാബോധം സ്വീകരിക്കുവാൻ കഴിയുന്നില്ലെങ്കിൽ ആ വ്യക്തിക്ക് ജോലി കണ്ടെത്തുവാൻ ബുദ്ധിമുട്ടായിരിക്കും. അവർക്ക് ജോലി കണ്ടെത്തുവാൻ കഴിഞ്ഞാൽ അത് വലിയ പ്രതിഫലം നൽകാത്ത ഒരു തരം താണ ജോലി ആയിരിക്കും. തൽഫലമായി, അച്ചടക്കത്തെ വെറുക്കുന്ന വ്യക്തി ദാരിദ്ര്യത്തിന്റെ ജീവിത്തിലേയ്ക്ക് സ്വയം സജ്ജമാകുകയാണ്! വിഡ്ഢിയെപ്പോലെ ആകാതെ നമുക്ക് അറിവും അച്ചടക്കവും നേടികൊണ്ട് പരിജ്ഞാനികളായി ജീവിക്കുവാൻ തയ്യാറാകാം അത് നമ്മെ ജീവിത്തിന്റെ ഉന്നതികളിൽ എത്തിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ പ്രബോധനങ്ങളെ കേട്ട് അനുസരിച്ച് ജ്ഞാനിയായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ