Uncategorized

“പ്രവചനത്തിന്റെ ഉത്ഭവം”

വചനം

2 പത്രോസ് 1 : 21

പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.

നിരീക്ഷണം

“പ്രവചനത്തിന്റെ ഉത്ഭവം” സംബന്ധിച്ച് പത്രോസ് അപ്പോസ്ഥലൻ വളരെ വ്യക്തമായി ഇവിടെ എഴുതിയിരിക്കുന്നു. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വരുന്നതല്ലെന്നും ദൈവമാണ് അവർക്ക് വാക്കുകൾ നൽകപ്പെടുന്നതെന്നും വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് നിറഞ്ഞിട്ട് ദൈവം അവർക്കുനൽകുന്ന വാക്കുകളാണ് പ്രവചനമായി പുറത്തുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രായോഗികം

പരിശുദ്ധാത്മാവ് നൽകുന്ന കൃപാവരങ്ങൾ ഉപയോഗിക്കുന്നതിൽ മനുഷ്യർക്ക് പങ്കില്ല എന്ന് വിചാരിക്കരുത്. ദൈവം കൃപാവരങ്ങൾ തന്റെ ജനത്തിനുവേണ്ടി നൽകുവാൻ ഉപയോഗിക്കുന്ന പാത്രങ്ങളാണ് നാം ഓരോരുത്തരും എന്ന ഉറപ്പ് നമുക്ക് ഉണ്ടാകണം. കൃപാവരം നൽകുന്നത് ദൈവമാണ്. ദൈവം നൽകിയ കൃപാവരങ്ങൾ ഉണ്ടെന്ന് നടിച്ച് കള്ളപ്രവചനം നടത്തുന്നവരും ഉണ്ടെന്നുള്ളത് സത്യമാണ്. കള്ളത്തരങ്ങൾ അതിന്റെതായ സമയത്ത് കണ്ടെത്തുന്നുണ്ടെന്നുള്ളതാണ് വാസ്ഥവം. പ്രവചനത്തിന്റെ ഉത്ഭവം സ്വർഗ്ഗത്തിൽ നിന്നാണ്. ദൈവം വാക്കുകൾ തന്റെ ജനത്തിന് നൽകുന്നു, പരിശുദ്ധാത്മാവ് അത് ഉപയോഗിക്കുവാനുള്ള പാത്രത്തെ (നാം ഓരോരുത്തരെയും) തയ്യാറാക്കുന്നു. കൃപാവരങ്ങൾ ഒന്നോ അതിലധികമോ ഒരു വ്യക്തിക്ക് നൽകുന്നതായി കാണപ്പെടുന്നു, അതിൽ പ്രവചനവും ഉൾപ്പെടുന്നുണ്ട്. ആകയാൽ പ്രവചനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട അത് ദൈവത്തിൽ നിന്നാണ് എന്നത് ഉറപ്പാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

പ്രവചനങ്ങൾ ദൈവത്താൽ വരുന്നതാണെന്ന് മനസ്സിലാക്കി അത് സ്വീകരിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ