“പ്രായമായവരുടെ ശ്രദ്ധയ്ക്ക്”
വചനം
ഇയ്യോബ് 12 : 12
വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു.
നിരീക്ഷണം
മനുഷ്യരിൽ വച്ച് ഏറ്റവും കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിച്ച ഇയ്യോബ് തന്റെ ജീവകാലത്ത് യുഗങ്ങളായുള്ള ഒരു സത്യം പ്രസ്താവിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു, ജ്ഞാനം ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കുവാൻ കഴിയുന്നത് പ്രായമായവരിൽ നിന്നാണ്. ദീർഘായുസ്സോടെ ജീവിച്ചരിക്കുന്നവർക്ക് ജീവിത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ചെറുപ്പക്കാർക്ക് നൽകുവാൻ കഴിയുന്നു.
പ്രായോഗികം
നാം പ്രായമായവരെ ആദരിക്കുകയും അവർക്ക് മേശയിൽ ഏറ്റവും ഉയർന്ന ഇരിപ്പിടം നൽകുകയും ചെയ്യുന്നത് നല്ലതാണ്. പ്രായമായവരുടെ ജീവിതാവസാനം അവരെ സന്തോഷത്തോടെ അന്ത്യവിശ്രമത്തിലേയ്ക്ക് പറഞ്ഞയക്കേണ്ടതും ആവശ്യമാണ്. ചിലയിടങ്ങളിൽ പ്രായമായവരെ സമൂഹത്തിൽ നിന്നും നീക്കം ചെയ്യുകയും അവരെ ഒരു മുറിക്കുള്ളിൽ ഒതുക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാൻ കഴിയും. ഇയ്യോബും മറ്റ് എണ്ണമറ്റ വേദപുസ്തക എഴുത്തുകാരുടെയും അഭിപ്രായമനുസരിച്ച്, വാർദ്ധക്യത്തിലായവരുടെ മനസ്സിൽ അവരുടെ “ജീവിത അനുഭവങ്ങളും” “യൗവന പരാജയം, ജീവിത തകർച്ച” എന്നിവയ്ക്കുള്ള ഉത്തരങ്ങളും ഉണ്ട് എന്നാണ്. പക്ഷേ, പ്രായമായവരിൽ സാധാരണ കാണുന്ന “മറവി” എന്ന രോഗം അവരുടെ ജ്ഞാനത്തെ അപഹരിക്കുകയും അവരുടെ പൈതൃകത്തെ ഇല്ലാതാക്കുകയും അവരെ ഒരു മുറിക്കുള്ളിൽ അടയ്ക്കുന്ന രീതിയിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നു. പ്രായമായവരോട് ഒരു ചോദ്യം ചോദിക്കട്ടെ, നിങ്ങൾക്ക് നിങ്ങളുടെ ചെറുപ്പകാല ജീവിതത്തിലേയ്ക്ക് മടങ്ങിപ്പോയി ജീവിക്കുവാൻ കഴിയുമോ? അതിന് കഴിയണമെങ്കിൽ, നിങ്ങൾ നിങ്ങളുടെ ഭക്ഷണക്രമം മാറ്റണം, വസ്ത്രധാരണ രീതി മാറ്റണം, നിങ്ങൾ നിങ്ങളുടെ ശരീരത്തെ നല്ല ആരോഗ്യമുള്ളതാക്കി കാത്തു സൂക്ഷിക്കണം. മാത്രമല്ല, നിങ്ങൾ ചെറുപ്പകാരുടെ ലോകത്തെ ശ്രദ്ധിക്കുവാൻ തയ്യാറാകണം. എല്ലാറ്റിലും ഉപരി നിങ്ങളുടെ ഓർമ്മ ശക്തി കാത്തു സൂക്ഷിക്കുവാൻ ശ്രമിക്കുകയും ദൈവത്തോട് അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം. അങ്ങനെയെങ്കിൽ, പ്രായമായവർക്ക് അവരുടെ ചെറുപ്പത്തെ കാത്തു സൂക്ഷിക്കുവാൻ കഴിയും. അങ്ങനെ ആകുമ്പോൾ ചെറുപ്പക്കാർ നിങ്ങൾക്ക് അവരുടെ മേശയിലെ പ്രധാന ഇരിപ്പിടം തരുകയും നിങ്ങളുടെ ജ്ഞാനത്തെയും വിവേകത്തെയും ശ്രദ്ധിക്കുകയും ചെയ്യും . അതിനായി പ്രായമായവർ ശ്രമിക്കട്ടെ!!
പ്രാർത്ഥന
പ്രീയ യേശുവേ,
വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു എന്ന് എന്നെക്കുറിച്ച് പറയുന്ന രീതിയിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ