Uncategorized

“പ്രാർത്ഥനയ്ക്ക് ഉത്തരം നൽകാത്തതിന് നന്ദി”

വചനം

ഇയ്യോബ്  6 : 8

അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!

നിരീക്ഷണം

ഈ വചനം ഇയ്യോബിന്റെ ഒരു പ്രാർത്ഥനയാണ്. അദ്ദേഹത്തിന്റെ നിരാശയിൽ നിന്നായിരുന്നു ഈ പ്രാർത്ഥന പുറത്തുവന്നത്. അദ്ദേഹത്തിന്റെ പ്രാർത്ഥന ഇപ്രകാരം ആയിരുന്നു “ദൈവമേ എന്നെ നശിപ്പിച്ചുകളയണമേ” കാരണം, താൻ ദൈവത്തിന്റെ മേൽ നോട്ടത്തിൽ സാത്താനാൽ പരീക്ഷിക്കപ്പെടുകയായിരുന്നു. ഇയ്യോബ് കഷ്ടതയുടെ ആഴത്തിൽ ആയപ്പോഴാണ് തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണമേ എന്ന് താൻ ദൈവത്തോട് അപേക്ഷിച്ചത്.

പ്രായോഗികം

ഇയ്യോബന്റെ പുസ്തകം 6-ാം അധ്യായം മുതൽ അവസാന അധ്യായം വരെ വായിച്ചാൽ നമുക്ക് മനസ്സിലാകും “ഇയ്യോബ് അങ്ങനെ പ്രാർത്ഥിക്കേണ്ടിയിരുന്നില്ല” എന്ന്. ഏറ്റവും കൂടുതൽ പ്രതിബദ്ധതയോടെ ദൈവത്തെ ആരാധിക്കുന്ന വ്യക്തിയാണെങ്കിൽ പോലും ഇത്തരം കഷ്ടതയുടെ ആഴത്തിൽ സമ്മർദ്ദത്തിന് കീഴിൽ തകർന്നുപോകുവാൻ സാധ്യതയുണ്ട്.യേശുവിനെ അനുഗമിക്കുന്ന ഒരു വ്യക്തിക്ക് ഇത്തരം സമ്മർദത്തിൻ കീഴിൽ തകരാൻ തുടങ്ങുമ്പോൾ തന്നെ, ഓർമ്മിപ്പിക്കുവാൻ അപ്പോസതലനായ പൗലോസ് ഇപ്രകാരം എഴുതി “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” (1കോ.10:13). അങ്ങനെ ഒരു വാഗ്ദത്തം നമുക്കുള്ളതുകൊണ്ട് കഷ്ടതയിൽ ആകുമ്പോൾ അത്തരത്തിലുള്ള ഭ്രാന്തൻ പ്രാർത്ഥനകൾ നാം ഒിക്കലും പ്രാർത്ഥിക്കരുത്. ഇയ്യോബിന്റെ ജീവതത്തിന്റെ അവസാനം വളരെ അനുഗ്രഹിക്കപ്പെട്ടവനായി തീർന്നു എന്ന് നമുക്ക് ഇയ്യോബിന്റെ പുസ്തകം അവസാന അധ്യായങ്ങളിൽ വായിക്കുവാൻ കഴിയും. ഇയ്യോബ് 42:3 – ൽ ഇപ്രകാരം പറയുന്നു “അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞു പോയി”. ആകായാൽ നാമും വിഷയത്തിന്റെ അവസാനം അറിയാതെ എത്രയോ പ്രാർത്ഥനകൾ പ്രാത്ഥിച്ചു അതിനൊക്കെ ഉത്തരം നൽകാത്തതിനായി ഇന്ന് നമുക്ക് ദൈവത്തിന് സ്തോത്രം പറയാം.

പ്രാർത്ഥന

പ്രീയ യേശുവേ,

മാനുഷീക കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പ്രാർത്ഥിക്കാതെ ദൈവ ഇഷ്ടപ്രകരം പ്രാർത്ഥിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x