Uncategorized

“ബഹുമാനിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു”

വചനം

റോമർ 12 : 10

സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

നിരീക്ഷണം

ഓരോ യഥാർത്ഥ വിശ്വാസിയും ബഹുമാന്യനായ വ്യക്തി ആയിരിക്കണമെന്നത് അപ്പോസ്തനായ പൌലോസിന്റെ വലിയ ആഗ്രഹമായിരുന്നു. നാം ബഹുമാനിക്കപ്പെടും എന്ന് മാത്രം അല്ല നമുക്ക് ഉപരിയായി മറ്റുള്ളവരെ നാം ബഹുമാനിക്കണം എന്നതാണ് സത്യം.

പ്രായോഗീകം

യേശുവിനെ അനുഗമിക്കുന്നവരുടെ ആഗ്രഹമാണ് തങ്ങളെ മറ്റുള്ളവർ ബഹുമാനിക്കണം എന്നത്. തങ്ങളെ ബഹുമാനിച്ചില്ലെങ്കിൽ ചിലർ വളരെ വിഷമിക്കുന്ത് കാണുവാൻ കഴിയും. അഹങ്കാരവും കയ്പും ഹൃദയത്തിൽ വേരൂന്നിയാൽ മറ്റുളളവരെ നിന്ദിക്കുന്നത് വളരെ ഏളുപ്പമാണ്. എന്നാൽ ദൈവ വചനത്തിൽ പറയുന്നത് ശ്രദ്ധിക്കുക, തമ്മിൽ സഹോദരപ്രീതി ഉണ്ടായിരിക്കട്ടെ. അഹങ്കാരവും കയ്പും സ്വയ നീതിയുടെയും ഭയത്തിന്റെയും നേരിട്ടുള്ള പരിണിത ഫലമാണ്. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു എന്നതാണ് സത്യം. തമ്മിൽ സഹോദര പ്രീതിയുണ്ടെങ്കിൽ മറ്റുള്ളവരെ ബഹുമാനിക്കുവാൻ കഴിയും. ആയതുകൊണ്ട് വിശ്വാസികള്‍ എന്ന നിലയിൽ നമ്മെ വിളിച്ചിരിക്കുന്നത് തമ്മിൽ ബഹുമാനിക്കുവാനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നെക്കാള്‍ മറ്റുള്ളവർ ശ്രേഷ്ഠർ എന്ന് എണ്ണുവാൻ കൃപ നൽകുമാറാകേണമേ. എന്റെ സഹോദരന എന്നെപ്പോലെ സ്നേഹിക്കുവാൻ എന്നെ സഹായിക്കുമാറാകേണമേ. ആമേൻ