Uncategorized

“ബുദ്ധിമാനോട് ഖേദിക്കുന്നു”

വചനം

സഭാപ്രസംഗി 1 : 2

ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.

നിരീക്ഷണം

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവ് തന്റെ പുസ്തകത്തിന്റെ ആദിയിൽ തന്നെ എഴുതിയിരിക്കുന്നത് ജീവിത്തിൽ നാം നേടിയെടുക്കുന്ന ഏതൊരു കാര്യവും അതിൽ തന്നെ അർത്ഥശൂന്യമാണ് എന്നതാണ്, അത് ഒരു കാറ്റുപോലെ അല്ലെങ്കിൽ ഒരു നീരാവി പോലെ ഒരു നിമിഷം കാണും അടുത്ത നിമിഷം കാണുകയില്ല.

പ്രായോഗികം

ശലോമോൻ രാജാവ് തന്റെ ജീവിത അവസാനം വരെ സ്വയം പ്രസാദിപ്പിക്കുവാൻ എത്രയധികം ശ്രമിച്ചുവോ അത്രയധികം അത് തന്റെ കൺമുന്നിൽ നിന്ന് നീരാവിയായി ബാഷ്പീകരിച്ചുപോയി എന്ന് മനസ്സിലാക്കിയിട്ടാണ് സ്വയം പറഞ്ഞത് നാം നേടിയെടുക്കുവാൻ ശ്രമിക്കുന്ന സകലവും മായ ആകുന്നു എന്ന്. ഈ ലോകത്തിലുള്ള ഒന്നിനും തന്നെ തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞില്ല എന്ന് വന്നപ്പോള്‍ അവസാനം താൻ മറന്നു പോയതിലേയ്ക്ക് മടങ്ങി വന്ന് (സഭാപ്രസംഗി 12:13) ൽ ഇപ്രകാരം പറഞ്ഞു “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു”. ജ്ഞാനിയായ ശലോമോൻ രാജാവിന് ഇത് ആദ്യമേ അറിയാമായിരുന്നു, എന്നാൽ പലരെയും പോലെ ആത്മ സംതൃപിതിക്കായി ജീവിത്തിന്റെ അർത്ഥരഹിതമായ വഴിയോരങ്ങള്‍ തിരയുവാൻ അമിതമായി സമയം ചിലവഴച്ചു അതിന് ആ വിവോകിയോട് ഖേദിക്കുയല്ലാതെ എന്തുചെയ്യാൻ?

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെ ഭയപ്പെട്ടു അങ്ങയുടെ കല്പനകളെ പ്രമാണിച്ചുകൊണ്ട് ജീവകാലം കഴിക്കുവാനും ഈ ലോകത്തിലെ സകലവും അർത്ഥശൂന്യമാണെന്ന് ഗ്രഹിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ