“ബെഥേലിലേക്ക് മടങ്ങുക”
വചനം
ഉല്പത്തി 35 : 1
അനന്തരം ദൈവം യാക്കോബിനോട്: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.
നിരീക്ഷണം
യാക്കേബ് തന്റെ സഹോദരനായ ഏശാവിന്റെ കൈയ്യിൽ നിന്നും ഓടിപ്പോകുന്നതിനിടയിൽ രാത്രിയിൽ വിജനമായ സ്ഥലത്ത് ഉറങ്ങുമ്പോൾ സ്വർഗ്ഗത്തോളം എത്തുന്ന ഒരു ഗോവേണിയും അതിലൂടെ ദൈവ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ദർശനം കണ്ട സ്ഥലമാണ് ബേഥേൽ. അവിടെ വച്ച് ദൈവം അവനോട് സംസാരിച്ചു. യഥാർത്ഥത്തിൽ ആ സ്ഥലത്തിന്റെ പോര് ലൂസ് എന്നായിരുന്നു. അതിനുശേഷം യാക്കോബ് കനാന്യപ്രദേശത്തേയ്ക്ക് മാറിയപ്പോൾ ഷേക്കേം എന്ന സ്ഥലത്തിന്റെ ഉടമയായ ഹാമാറിൽ നിന്നും ഒരു സ്ഥലം വിലയ്ക്കുവാങ്ങി. അവിടെവച്ച് യാക്കോബിന്റെ കുടുംബം പ്രശ്നത്തിൽ അകപ്പെട്ടു. യാക്കോബിന്റെ ഏകമകളായ ദീന ആ നാട്ടിലെ സ്ത്രീകളെ കാണുവാൻ പോയപ്പോൾ ഹാമാറിന്റെ മകൻ അവളിൽ ആകൃഷ്ടനാകുകയും അവളോടുകൂടെ പാപം ചെയ്യുകയും ചെയ്തു. ഷേക്കേമിന്റെ തലവനായ ഹാമാർ യാക്കോബിന്റെ മക്കളോട് ന്യായവാദം ചെയ്യുവാൻ ശ്രമിക്കുകയും തന്റെ മകളായ ദീനയെ വിവാഹം കഴിക്കുവാൻ അനുവദിക്കുവാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. പകരം യാക്കോബിന്റെ പുത്രന്മാർ ഷേക്കേം നിവാസികളെ വകവരുത്തി. അപ്പോൾ ദൈവം യാക്കോബിനോട്, നിന്റെ പുത്രന്മാരും അവരുടെ കുടുംബങ്ങളും എല്ലാ അന്യദൈവങ്ങളെയും വിട്ട് ബേഥേലിലിേയ്ക്ക് മടങ്ങിപ്പോകുവാൻ കല്പിച്ചു.
പ്രായോഗികം
യാക്കോബിന്റെ പുത്രന്മാർ പിശാചിന്റെ പ്രലേഭനങ്ങളിൽ വീണുപോയതായി കാണുന്നു. അപ്പോൾ ദൈവം യാക്കോബിനോട് തന്റെ കുടുംബത്തെ ബേഥേലിലേയ്ക്ക് തിരികെ കൊണ്ടു വരിക, ഞാൻ നിന്റെ കുടുംബത്തെ സംരക്ഷിച്ചുകൊള്ളാം എന്ന് വ്യക്തമായി പറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവസാന്നിധ്യത്തിലേയക്ക് മടങ്ങി വന്ന് ചെയ്ത പാപത്തെക്കുറിച്ച് പശ്ചാതപിക്കുക എന്നതാണ് ദൈവം ഉദ്ദേശിക്കുന്നത്. നമ്മുടെ ഇന്നത്തെ അവസ്ഥ എന്താണ്? നാം പാപം ചെയ്ത് പിശാചിന്റെ അടിമയിലാണോ ഇപ്പോൾ ജീവിക്കുന്നത്? നാമും ബേഥേലിലിയേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയിലാണോ ആയിരിക്കുന്നത്? മനുഷ്യരായതുകൊണ്ട് നമ്മുടെ ജീവിതത്തിൽ തെറ്റുകൾ ഉണ്ടാകാം. എന്നാൽ ആ തെറ്റിൽ തന്നെ വീണ്ടും ജീവിക്കുവാനല്ല ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്, ദൈവത്തിങ്കലേയ്ക്ക് മടങ്ങിവരുവാനാണ്. ഇന്നുതന്നെ നാം ആയിരിക്കുന്ന അവസ്ഥവിട്ട് ദൈവത്തിങ്കലേയേക്ക് മടങ്ങാം.
പ്രാർത്ഥന
പ്രീയ യേശുവേ,
പലപ്പോഴും പാപം ചെയ്ത് അകന്നുപോയപ്പോൾ ബേഥേലിലേയ്ക്ക് മടക്കിവരുത്തി എന്നോട് ക്ഷമിച്ച കൃപയ്ക്ക് നന്ദി. തുടർന്നും വിശുദ്ധിയിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ