Uncategorized

“മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹം എത്ര അതിശയം!”

വചനം

സങ്കീർത്തനം 8 : 3,4

നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ,  മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

നിരീക്ഷണം

ദൈവം സൃഷ്ടിച്ച ആകാശം, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെക്കുറിച്ച് ദാവീദ് രാജാവ് നിരന്തരം പഠിച്ചതിനുശേഷം ദൈവത്തോട് ഇപ്രകാരം ചോദിച്ചു. മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

പ്രായോഗികം

നാം ഓരോരുത്തരും ദൈവത്തിന് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് ദാവീദ് ചിന്തിച്ചതിനുശേഷം ആണ് ഇപ്രകാരം ചോദിച്ചത്. സൂര്യനും, ചന്ദ്രനും,  എല്ലാ നക്ഷത്രങ്ങളും ദൈവത്താൽ നേരിട്ട് ഭരിക്കപ്പെടുന്നു. മൃഗങ്ങളെ നയിക്കപ്പെടുന്നത് ജന്തു ജന്മവാസന അനുസരിച്ചും. എന്നാൽ മനുഷ്യനു മാത്രം സ്വന്തമായ തിരഞ്ഞെടുപ്പ് കൊടുത്തുകെണ്ടാണ് ദൈവം ഭരിക്കുന്നത്. ആ രീതിയിൽ ആണ് ദൈവം ലോകത്തെ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ദൈവം മനുഷ്യനോട് ആവശ്യപ്പെട്ട ഒരു കാര്യവും ചെയ്യുന്നില്ല എങ്കിൽപ്പേലും തന്റെ സ്വന്തം പുത്രനെ നൽകികൊണ്ട് ദൈവം നമ്മെ സ്നേഹിച്ചു. ദൈവം സർവ്വശക്തനും സർവ്വ വ്യാപിയും നമ്മെ നിരന്തരം നിരിക്ഷിക്കുന്നവനും ആകയാൽ നാം എത്രമാത്രം ഭാരത്താലും കഷ്ടതയാലും വിഷമത്താലും മുന്നോട്ട് പോകുന്നുവെന്ന്  ദൈവത്തിന് വ്യക്തമായറിയാം. നമ്മുടെ കഷ്ടതയിൽ നമ്മെ വിട്ടുകളയാതെ ദൈവം നമ്മെ സ്നേഹിക്കുന്നു. ദൈവത്തിന് തന്റെ സൃഷ്ടികളോടുള്ള സ്നേഹം മനസ്സിലാക്കുവാൻ ഈ പ്രപഞ്ചത്തിലേയ്ക്ക് ഒന്ന് ദൃഷ്ടിപതിപ്പിച്ചാൽ മതിയാകും. ഈ പ്രപഞ്ചത്തിലെ സകല സൃഷ്ടിയേക്കാളും ദൈവം മനുഷ്യനെ സ്നേഹിക്കുന്ന സ്നേഹം എത്രമാത്രം എന്ന് മനസ്സിലാക്കിയ ദാവീദ് ഇപ്രകാരം പറഞ്ഞു, “മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?”

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സ്നേഹത്തിനായി നന്ദി അങ്ങയുടെ കല്പന അനുസരിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ