“മരണം ഒഴിഞ്ഞുമാറുന്നു”
വചനം
വെളിപ്പാട് 9 : 6
ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും.
നിരീക്ഷണം
പത്മോസ് ദ്വീപിൽ വെച്ച് ദൈവം അപ്പോസ്തലനായ യോഹന്നാന് ഒരു ദർശനം നൽകി. അത് ഭാവിയിൽ സംഭവിക്കേണ്ട ഒരു കാര്യത്തെക്കുറിച്ചുള്ള ദർശമായിരുന്നു. ഈ ലോകത്തിൽ ജനങ്ങളുടെ പാപം നിമിത്തം സ്ഥിതിഗതികൾ വളരെ മോശമാകുമെന്നും ജനങ്ങൾ മരണം അന്വേഷിക്കും പക്ഷേ ലഭfക്കുകയില്ലെന്നും അദ്ദേഹം ദർശനത്തിൽ കണ്ടു. അപ്പോൾ യോഹന്നാൻ അപ്പോസ്തലൻ പറയുകയാണ് “മരണം അവരിൽ നിന്ന് ഒഴിഞ്ഞുമാറും എന്ന്”.
പ്രായോഗീകം
ഒരു വ്യക്തിയുടെ ജനനം മുതൽ മരണം ആ വ്യക്തിയെ പിന്തുടരുന്നതായി നമ്മിൽ മിക്കവർക്കും തോന്നാറുണ്ട്. ചിലപ്പോൾ നാം തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ മരണകരമായ അവസ്ഥയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്ന് ചിന്തിക്കുന്ന അവസ്ഥയും ഉണ്ടാകാം. മരണം നമ്മെ വിട്ടുമാറുകയും മരണത്തെ കാണാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ചിന്തിക്കുവാൻ കഴിയുമോ? വെളിപ്പാട് പുസ്തകത്തിലെ ആദ്യ ചില അധ്യായങ്ങളിൽ ദൈവം യോഹന്നാൻ മുഖാന്തിരം സഭകളോട് ദൂത് അറിച്ചു. ആകയാൽ നാം കണക്കു ബോധിപ്പേണ്ട ഒരു ദിവസം വരും എന്ന് നാം അറിയണം. യേശു നമ്മെ വീട്ടെടുത്തിനാൽ നമുക്ക് സന്തോഷിക്കുവാൻ വകയുണ്ട്. അതുകൊണ്ട് ഭാവിയിൽ വരാനിരിക്കുന്ന ആ മഹാ കഷ്ടത്തിൽ നിന്ന് എനിക്ക് ഒഴുഞ്ഞുമാറുവാൻ കഴിയും. മരണത്തിനായി കാത്തിരിക്കേണ്ടിവരികയില്ല കാരണം യേശുക്രിസ്തുവിലൂടെ നിത്യജീവൻ സമൃദ്ധിയായി ലഭിക്കും എന്ന ഉറപ്പുണ്ട്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ വീട്ടെടുത്ത് നിത്യജീവന് അവകാശയാക്കിയതീർത്തിന് നന്ദി. അങ്ങയുടെ വരവിനായി കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
