“മാനസാന്തരത്തിൽ നിലനിൽക്കാത്തവർ”
വചനം
പുറപ്പാട് 10 : 17
അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
നിരീക്ഷണം
മിസ്രയിം രാജാവായ ഫറവോൻ മോശയോടും അഹരോനോടും പറഞ്ഞ വാക്കുകളാണ് ഈ വേദ ഭാഗം. യിസ്രായേൽ ജനത്തോട് ഫറവോൻ ചെയ്ത കാഠിന്യം നിമിത്തം ദൈവം മിസ്രയിം രാജ്യത്തിനുമേൽ വരുത്തിയ എട്ടാമത്തെ ബാധയാണ് വെട്ടുകിളി. ആദ്യത്തെ ഏഴ് ബധകള് ദൈവം അയച്ചപ്പോഴും ഫറവോൻ ഇതുപോലെ തന്നെ പറഞ്ഞു. ഈ എട്ടാമത്തെ ബാധയിലും ഫറവോൻ ഞാൻ നിങ്ങള്ക്കും നിങ്ങളുടെ ദൈവത്തിനും എതിരായി പാപം ചെയ്തു ആകയാൽ ഈ വെട്ടുകിളിയാലുള്ള ഈ ബാധ ഞങ്ങളെ വിട്ട് ഒഴിഞ്ഞു പോകുവാൻ നിങ്ങളുടെ ദൈവത്തോട് അപേക്ഷിക്കുക എന്നാൽ ഞാൻ നിങ്ങളുടെ ജനത്തെ വിട്ട് ആയക്കാം എന്ന് പറഞ്ഞു. മോശ ദൈവത്തോട് പ്രർത്ഥിക്കുകയും ആ ബാധ വിട്ട് ഒഴിയുകയും ചെയ്തു പക്ഷേ ഫറവോൻ ഒരിക്കലും തന്റെ പ്രവർത്തി വിട്ട് മാനസാന്തരപ്പെട്ടില്ല. ആയതുകൊണ്ട് ഫറവോനെ മാനസാത്തരത്തിൽ നിലനൽക്കുവാൻ കഴിയാത്ത പാപി എന്ന് വിശേഷിപ്പിക്കുവാൻ കഴിയും.
പ്രായോഗീകം
അനേക പാപ സ്വാഭാവങ്ങളിൽ അടിമപ്പെട്ട് കഴിയുന്ന സഹൃത്തുക്കളോ കുടുംബാംഗങ്ങളോ നമ്മുക്ക് ഉണ്ടാകാം. പലതവണ അവർ പറഞ്ഞിട്ടുണ്ടവും തെറ്റിപ്പോയി എനിക്ക് ഇനിയും ശരിയായി ജീവിക്കുവാൻ എന്നെ സഹായിക്കണമെന്ന്. എന്നാൽ എത്ര തന്നെ സഹായിച്ചാലും ആ വ്യക്തിയ്ക്ക് മതിയായ ഒരു മാറ്റം സംഭവിക്കുന്നത് കാണുവാൻ കഴിയുകയില്ല. എന്താണ് അവരെ ഈ സ്വാഭാവത്തിൽ ബന്ധിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചാൽ അവർക്ക് അവരുടെ പ്രവർത്തകളെ ഓർത്ത് ശരിയായാ ഒരു കുറ്റബോധമോ മാനസാന്തരമോ ഇല്ല എന്ന് മനസ്സിലാക്കുവാൻ കഴിയും. അതുപോലെ മിസ്രയിം രാജാവായ ഫറവോനും ആയിരുന്നു. പാപവഴിയിലേയ്ക്ക് വീണ്ടും വീണ്ടും തിരിയുന്ന വ്യക്തികളെ സാഹിയിക്കുവാൻ ഒത്തരിപേർ ശ്രമിച്ചെന്നുവരാം എന്നാൽ ആ സഹായം അവർ ഒരിക്കലും പ്രയോചനപ്പെടുത്തുവാൻ കഴിയാതെ ഫറവോനെപ്പോലെ നശിക്കുന്നതായി കാണാം.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ പാപവഴികളിൽ നിന്ന് പൂർണ്ണമായി മാറുവാൻ എനിക്ക് കൃപ തന്നതിനായി നന്ദി. ഇനി ഒരിക്കലും അതിലേയ്ക്ക് തിരിയാതെ എന്നും അങ്ങയുടെ മകനായി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ