Uncategorized

“മുഖാമുഖം”

വചനം

2 യോഹന്നാൻ  1 : 12

നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു: എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.

നിരീക്ഷണം

യോഹന്നാൻ അപ്പോസ്തലൻ തന്റെ രണ്ടാമത്തെ ലേഖനം പേരു പറയപ്പെടാത്തതും അജ്ഞാതവുമായ വ്യക്തിയ്ക്കാണ് എഴുതിയിരിക്കുന്നത്. ആ വ്യക്തിയോടും കുഞ്ഞുങ്ങളോടും തനിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ പറയുവാനുണ്ട്, എന്നാൽ അവ എഴുതുവാൻ ആഗ്രഹിക്കുന്നില്ല, പകരം എല്ലാവരെയും മുഖാമുഖം കണ്ടു സംസാരിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

പ്രായോഗികം

ചരിത്രം നാം പഠിക്കുമ്പോൾ ഈ വ്യക്തിയും മക്കളും ആരായിരുന്നു എന്നതിനെക്കുറിച്ച് ധാരാളം ചിന്തകൾ ഉണ്ട്. ആർക്കും അവരെ തിരിച്ച് അറിയുവാൻ സാധിക്കാത്തിനാൽ, യേശുവിനെ വിശ്വസ്ഥതയോടെ അനുഗമിച്ച പോരറിയാത്ത അജ്ഞാതരായ അനേകം സഹോദരി സഹോദരന്മാരെ അവർ പ്രതിനിധാനം ചെയ്യുന്നു എന്ന് പറയുന്നതായിരിക്കും നല്ലത്. ചില കാര്യങ്ങൾ എഴുത്തിലൂടെയല്ല വ്യക്തിപരമായി ആശയവിനിമയം നടത്തുന്നതാണ് നല്ലത് എന്നതാണ് ഇതിന്റെ വലിയ സത്യം. തീർച്ചയായും, യോഹന്നാന് അതും എഴുതുവാൻ തക്ക പേപ്പറും മഷിയും തന്റെ പക്കൽ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഈ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദഹത്തിന് അറിയാമായിരുന്നു. ആകയാൽ ഒരു തെറ്റായ ആശയവിനിമയം നടത്തുവാൻ അദ്ദേഹം ആഗ്രഹിച്ചില്ല.  അത് നല്ല വാർത്ത ആയാലും മോശം വാർത്തയായാലും നിർണ്ണായകമായ വാർത്തകൾ മുഖാമുഖം സംസാരിക്കുന്നതാണ് നല്ലത്. ആകയാൽ മുഖാമുഖം പറയേണ്ടത് ഒരിക്കലും എഴുതരുത് അതിനേക്കാൾ നല്ലത് നേരിട്ട് പറയുക എന്നതാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

മുഖാമുഖമയി പറയേണ്ടത് അപ്രകാരം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ