Uncategorized

“മുതിർന്നവർക്ക് കാര്യങ്ങൾ അറിയാം”

വചനം

ഉല്പത്തി 42 :   2

മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.

നിരീക്ഷണം

യാക്കോബ് ഒരു വൃദ്ധനായിരുന്നു, അദ്ദേഹത്തിന്റെ പന്ത്രണ്ട് മക്കളും വളരെ സമ്പന്നരായി ജീവിക്കുന്നുണ്ടായിരുന്നു. പക്ഷേ മുഴുവൻ രാജ്യത്തെയും ഒരു ക്ഷാമം ബാധിച്ചപ്പോൾ മിസ്രയിമിൽ ഭക്ഷണമുണ്ടെന്ന് യാക്കോബ് കേട്ടു.

പ്രായോഗീകം

യാക്കോബിന്റെ എല്ലാ മക്കളും മുതിർന്നവരായിരുന്നു എന്നാൽ അവരാരും തന്നെ മിസ്രയിമിൽ ഭക്ഷണമുണ്ടെന്ന് കേട്ടില്ല, എന്തുകൊണ്ട്? വർഷങ്ങളുടെ പഴക്കവും ജ്ഞാനവും കൊണ്ട് വികസിപ്പിച്ചെടുക്കുന്ന അറിവാണ് അത്. കഴിവുകൊണ്ടോ ഭാഗ്യം കൊണ്ടോ സാധ്യമാകുകയില്ല. വർഷങ്ങളായുള്ള പ്രവൃത്തി പരിജയം കൊണ്ട് ലഭിക്കുന്നതാണ്. യാക്കോബിന്റെ പഴയ കൂട്ടുകാർ ക്ഷാമകാലത്ത് ഭക്ഷണം എവിടെയുണ്ട് എന്ന വാർത്ത നൽകി. അത് യിസ്രായേൽ എന്ന മഹത്തരമായ രഷ്ട്രം ഉളവാകുവാൻ ഇടയായി. മുതിർന്നവരെ തള്ളിക്കളയാതെ അവരുടെ അറിവുകളെ മുതലാക്കുവാൻ നമുക്ക് കഴിയണം കാരണം മുതിർന്നവർക്ക് കാര്യങ്ങൾ നന്നായി അറിയുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

മുതിർന്നവരുടെ കഴിവുകളെ കണ്ടെത്തി പകർന്നെടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x